പൊള്ളുന്ന ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമേകി വേനൽമഴ സജീവമാകുന്നു. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ വൈകുന്നേരം വരെ മഴ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച മുതൽ മഴ കൂടുതൽ ശക്തമാകും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മുന്നറിയിപ്പുള്ള ജില്ലകൾ:
വ്യാഴാഴ്ച: കണ്ണൂർ, കാസർകോട്
വെള്ളിയാഴ്ച: പത്തനംതിട്ട, ഇടുക്കി, വയനാട്
ശനിയാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് ഈ മഴ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

