മഴയത്തെി, പക്ഷേ, രണ്ടു ദിവസത്തേക്കു മാത്രം
text_fieldsതിരുവനന്തപുരം: കുംഭച്ചൂടില്‍ പൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയത്തെി. വെള്ളി, ശനി ദിവസങ്ങളിലായാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചത്. സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഒമ്പത് സെ.മീറ്ററിനു മുകളിലായിരുന്നു ഇവിടെ മഴ.
പെരുമ്പാവൂര്‍ (എറണാകുളം) ആറ് സെ.മീയും ഇടുക്കി അഞ്ച് സെ.മീയും കോട്ടയം, അമ്പലവയല്‍(വയനാട്) ആലത്തൂര്‍ (പാലക്കാട്) നാല് സെ.മീയും നെടുമ്പാശ്ശേരി, മൂന്നാര്‍, പീരുമേട് (ഇടുക്കി) പറമ്പികുളം (പാലക്കാട്) കോന്നി, (പത്തനംതിട്ട) മൂന്ന് സെ.മീയും വീതം മഴ രേഖപ്പെടുത്തി. ഒറ്റപ്പാലം, പട്ടാമ്പി (പാലക്കാട്) ചെങ്ങനൂര്‍ (ആലപ്പുഴ) മയിലാടുംപാറ, തൊടുപുഴ (ഇടുക്കി) രണ്ട് സെ.മീയും മഴ ലഭിച്ചു.
ഇപ്പോള്‍ ലഭിക്കുന്ന മഴ രണ്ടുദിവസം കൂടിയേ ലഭിക്കൂവെന്നും അതിനുശേഷം വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കന്യാകുമാരി മുതല്‍ വടക്കന്‍ കര്‍ണാടകവരെ അനുഭവപ്പെട്ട ന്യൂനമര്‍ദ പാതിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്നും രണ്ടുദിവസത്തിനുള്ളില്‍ മഴയുടെ ശക്തികുറയുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലോടുകൂടി മാത്രമേ വേനല്‍മഴ ശക്തമായി ലഭിക്കൂ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടനുസരിച്ച് 37.4ചൂട് അനുഭവപ്പെട്ട പാലക്കാട്ടാണ് ഇന്നലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് കൊല്ലം ജില്ലയിലെ പുനലൂരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
