Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേനൽ കടുത്തു; വൈദ്യുതി...

വേനൽ കടുത്തു; വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു 

text_fields
bookmark_border
വേനൽ കടുത്തു; വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു 
cancel

മു​ട്ടം (ഇ​ടു​ക്കി): വേ​ന​ൽ ക​ടു​ത്ത​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​ത്ത​നെ ഉ​യ​രു​ന്നു. ക​ടു​ത്ത വേ​ന​ലി​ൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​ൻ ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ​വ ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ഫെ​ബ്രു​വ​രി 18 മു​ത​ലാ​ണ് വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ച​ത്. 18ന്​ 65.49 ​ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ് കേ​ര​ള​ത്തി​ലെ മൊ​ത്ത ഉ​പ​ഭോ​ഗം. പി​ന്നീ​ടു​ള്ള ഓ​രോ ദി​വ​സം ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​യി. വ്യാ​ഴാ​ഴ്​​ച​ത്തെ മൊ​ത്ത ഉ​പ​ഭോ​ഗം 74.10 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ലെ​ത്തി.

ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ വൈ​ദ്യു​തി​യു​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​വും വ​ർ​ധി​പ്പി​ച്ചു. 18ന്​ 9.37 ​ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം. ബു​ധ​നാ​ഴ്​​ച ഇ​ത്​ 26.46 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ലെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി സ്രോ​ത​സ്സാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച 11.89 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. 

വ്യാ​ഴാ​ഴ്​​ച സം​സ്​​ഥാ​ന​ത്തെ മൊ​ത്ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം 74.103 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ഇ​തി​ൽ 47.63 ദ​ശ​ല​ക്ഷം യൂ​നി​റ്റും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. 26.465 ദ​ശ​ല​ക്ഷം യൂ​നി​റ്റ് കേ​ര​ള​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചു. ഉ​പ​ഭോ​ഗം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന് 80 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitykerala newssummermalayalam news
News Summary - Summer - kerala News
Next Story