Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ന​ല്‍...

വേ​ന​ല്‍ ക​ന​ക്കു​ന്നു; ജാ​ഗ്ര​ത നി​ര്‍ദേ​ശ​വു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്

text_fields
bookmark_border
summer season
cancel

ക​ൽ​പ​റ്റ: വേ​ന​ല്‍ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍, ഭ​ക്ഷ്യ​വി​ഷ​ബാ​ധ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗ​ത്താ​ല്‍ പ​ല രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് ഐ​സ് ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ചൂ​ടു​കാ​ല​ത്ത് ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്ന് കേ​ടു​വ​രു​ന്ന​തി​നാ​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ പാ​ർ​സ​ലി​ല്‍ തീ​യ​തി​യും സ്റ്റി​ക്ക​റും പ​തി​പ്പി​ച്ചി​രി​ക്ക​ണം.

നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്.നി​ര്‍ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാ​വേ​ള​യി​ല്‍ വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​താ​ണ്. ക​ട​ക​ള്‍, പാ​ത​യോ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ജ്യൂ​സ് കു​ടി​ക്കു​ന്ന​വ​ര്‍ ഐ​സ് ശു​ദ്ധ​ജ​ല​ത്തി​ല്‍നി​ന്ന് ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തും വ്യാ​ജ​വു​മാ​യ ഭ​ക്ഷ​ണം വി​റ്റാ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

വ്യാ​പാ​രി​ക​ള്‍ക്കു​ള്ള നി​ര്‍ദേ​ശം

• കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്

• ജ്യൂ​സ് പാ​കം ചെ​യ്യാ​നു​ള്ള ജ​ലം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം

• ക​ട​ക​ള്‍ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ന്‍സ് നി​ര്‍ബ​ന്ധം

• നാ​ര​ങ്ങ പി​ഴി​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണം, മ​റ്റ് പാ​ത്ര​ങ്ങ​ള്‍, ക​ത്തി, ക​ട്ടി​ങ് ബോ​ര്‍ഡ് എ​ന്നി​വ അ​ണു​മു​ക്ത​മാ​ക്ക​ണം

• അം​ഗീ​കൃ​ത ഫാ​ക്ട​റി​ക​ളി​ല്‍നി​ന്ന് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഐ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ

• വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPrecautionsSummer Season
News Summary - Summer is coming- Food Safety Department with precautionary instructions
Next Story