വേനൽച്ചൂട്: തൊഴില്‍ സമയത്തില്‍ മാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് അധികമായ സാഹചര്യത്തില്‍ വെയിലത്ത് പണിയ െടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചതായി ലേബര്‍ കമീഷണര്‍ സജന് സി.വി അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയായിരിക്കും. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും.
രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിന് ജില്ല ലേബര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
