Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനത്തിൽ കൊമ്പന്മാർ...

വനത്തിൽ കൊമ്പന്മാർ ഏറ്റുമുട്ടി; നാട്ടുകാരുടെ മണിയൻ​ ​െചരിഞ്ഞു

text_fields
bookmark_border
വനത്തിൽ കൊമ്പന്മാർ ഏറ്റുമുട്ടി; നാട്ടുകാരുടെ മണിയൻ​ ​െചരിഞ്ഞു
cancel
camera_alt????????? ??????? ????????????? ??????? ???????
സു​ല്‍ത്താ​ന്‍ബ​ത്തേ​രി: നാ​ട്ടു​കാ​രു​ടെ ഇ​ഷ്​​ട​ക്കാ​ര​നാ​യ ഇ​രു​ളം പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​യെ മ​റ്റൊ​ രു കൊ​മ്പ​ൻ വ​ന​ത്തി​ൽ ആ​ക്ര​മി​ച്ച്​ കൊ​ന്നു. ചെ​ത​ല​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മാ​ണ്​ നാ​ട്ടു​കാ​ ർ മ​ണി​യ​നെ​ന്ന്​ പേ​രി​ട്ട ആ​ന​യെ ​െച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ്​ വ​ യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലെ പു​ല്ലു​മ​ല വ​ന​ത്തി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മ​ണി​യ​ന്​ 40 വ​യ​സ്സു​ണ്ട്.

ഏ​റ്റു​മു​ട്ട​ലി​ല്‍ മ​ണി​യ​​െൻറ മ​സ്ത​ക​ത്തി​ലും, വ​ല​തു മു​ന്‍കാ​ലി​നോ​ട് ചേ​ര്‍ന്ന് വാ​രി​യെ​ല്ലി​​െൻറ ഭാ​ഗ​ത്തും, ക​ഴു​ത്തി​ലും, ക​ര​ളി​ലും, താ​ടി​യെ​ല്ലി​നും കൊ​മ്പു​ക​ള്‍ ഇ​റ​ങ്ങി​യ​തി​​െൻറ പാ​ടു​ക​ളു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ല്‍ കൊ​മ്പു​ക​ള്‍ തു​ള​ഞ്ഞു​ക​യ​റി. ഈ ​വ​ന​മേ​ഖ​ല​യി​ല്‍ ത​ന്നെ നാ​ട്ടു​കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​യ കൊ​മ്പ​നാ​ണ്​ മ​ണി​യ​നെ ആ​ക്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​ല്ലു​മ​ല വ​ന​മേ​ഖ​ല​യി​ല്‍ ആ​ന​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന​തി​​െൻറ​യും ചി​ന്നം​വി​ളി​ക്കു​ന്ന​തി​​െൻറ​യും ശ​ബ്​​ദം കേ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​വി​ലെ നാ​യ്ക്ക​ളു​ടെ ബ​ഹ​ളം​കേ​ട്ട്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ണി​യ​നെ ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ മ​റ്റ് കാ​ട്ടാ​ന​ക​ളെ​പ്പോ​ലെ ആ​ക്ര​മ​ണ​സ്വ​ഭാ​വ​മോ, കൃ​ഷി നാ​ശം വ​രു​ത്തു​ക​യോ ചെ​യ്യാ​ത്ത ആ​ന നാ​ട്ടു​കാ​രു​മാ​യി​ ഇ​ണ​ങ്ങി​യി​രു​ന്നു. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന മ​ണി​യ​നെ പേ​രെ​ടു​ത്ത് വി​ളി​ച്ചാ​ല്‍ അ​ടു​ത്തു​വ​രി​ക​യും ന​ല്‍കു​ന്ന ച​ക്ക​യും പ​ഴ​വു​മ​ട​ക്കം ക​ഴി​ച്ച് മ​ട​ങ്ങുകയും ചെയ്​തിരുന്നു.

വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​തം മേ​ധാ​വി പി.​കെ. ആ​സി​ഫ്, കു​റി​ച്യാ​ട് അ​സി. വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ വി. ​ര​തീ​ശ​ന്‍, ബ​ത്തേ​രി അ​സി. വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ര​മ്യ രാ​ഘ​വ​ന്‍, ഫോ​റ​സ്​​റ്റ്​ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളും പോ​സ്​​റ്റ്​​മോ​ര്‍ട്ട​വും ന​ട​ത്തി ജ​ഡം സം​സ്‌​ക്ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSulthan Batherymalayalam newsmaniyan elephant
News Summary - sulthan bathery maniyan elephant-kerala news
Next Story