Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുള്ളിപ്പുലി...

പുള്ളിപ്പുലി കെണിയിൽനിന്ന്​ ചാടി; മയക്കുവെടിയിൽ വീണു

text_fields
bookmark_border
പുള്ളിപ്പുലി കെണിയിൽനിന്ന്​ ചാടി; മയക്കുവെടിയിൽ വീണു
cancel
camera_alt????????? ????????????? ?????????? ??????? ???????????????????? ????????????

സുൽത്താൻ ബത്തേരി: ​മൂലങ്കാവ് പള്ളിപ്പടിയിൽ തോട്ടത്തിൽ പന്നിക്കു​വെച്ച കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെ​ട്ടെങ്കിലും മയക്കുവെടിയിൽ വീണു. ഞായറാഴ്ച വൈകീട്ട്​ ഏഴോടെ കൃഷിയിടത്തിൽനിന്നാണ് പുലിയെ പിടിച്ചത്. പകൽ മുഴുവൻ നിരവധി ഗ്രാമങ്ങളെ ഭീതിയിലാക്കിയ ശേഷമാണ് പുലിയുടെ കീഴടങ്ങൽ. മുൾമുനയിൽ നിന്ന വനപാലകർക്കും പൊലീസിനും​ ഇതോടെ ആശ്വാസമായി.

 

ഞായറാഴ്ച വെളുപ്പിന് പള്ളിപ്പടിയിൽ ഒരാളുടെ വീടിന് 50 മീറ്റർ മാറിയാണ് പുലിയെ കെണിയിൽ കുടുങ്ങിയനിലയിൽ കണ്ടത്. തലേന്ന്​ രാത്രിയാണ്​ പുലി പന്നിക്കെണിയിൽപെട്ടത്​. ഒരു കൈ കെണിയിൽ കുടുങ്ങിയതോടെ പുലിക്ക് സഞ്ചരിക്കാൻ കഴിയാതായി. വനംവകുപ്പ് സംഘമെത്തി നിരീക്ഷിച്ചെങ്കിലും അടുത്തേക്കു പോയില്ല. മയക്കുവെടിവെച്ച് കൂട്ടിലാക്കി ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. മയക്കുവെടി വിദഗ്​ധൻ ഡോ. അരുൺ സക്കറിയ ഇവിടെ എത്തിയെങ്കിലും നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് ഉച്ചക്ക്​ 12ഓടെ പുലി കുതറുകയും കുതിച്ചുചാടുകയും ചെയ്​തു. കെണിയായി ഉപയോഗിച്ച വള്ളി പൊട്ടിച്ച് ഓടിമറഞ്ഞതോടെ ഓടപ്പള്ളം, കരിവള്ളിക്കുന്ന്, വടച്ചിറക്കുന്ന്, കുപ്പാടി, വള്ളുവാടി, മൂലങ്കാവ്, പള്ളിപ്പടി പ്രദേശങ്ങളിലുള്ളവർ പരിഭ്രാന്തിയിലായി.

പ്രദേശത്തുനിന്ന്​ രണ്ടു കിലോമീറ്റർ അകലെ കാടിനെ ലക്ഷ്യമാക്കിയാണ് പുലി നീങ്ങിയതെന്ന് വനപാലകർ പറഞ്ഞു. ഇത് വിശ്വസിക്കാൻ നാട്ടുകാർ തയാറായില്ല. ഇതോടെ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. 
അഞ്ചു മണിക്കൂറിനുശേഷം ഒരു കിലോമീറ്ററോളം അകലെ മൂലങ്കാവിനടുത്ത മറ്റൊരു​ കൃഷിയിടത്തിൽ പുലിയെ കണ്ടെത്തി. മയക്കുവെടി വെക്കാനുള്ള ശ്രമം ഒരു മണിക്കൂറിലേറെ നീണ്ടു. ഡോ. അരുൺ സക്കറിയ വെടിയുതിർത്തത്​ ലക്ഷ്യംകണ്ടതോടെ പുലി മയങ്ങിവീണു. കൂട്ടിലാക്കി ഉൾക്കാട്ടിൽ കൊണ്ടുവിടാനാണ് വനംവകുപ്പി​​​െൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLeopardSulthan Bathery
News Summary - sulthan bathery leopard-kerala news
Next Story