യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്നുപേർ അറസ്റ്റിൽ
text_fieldsമാനന്തവാടി: പത്ത് മാസം മുമ്പ് യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലേരി, ഊർപ്പള്ളിപൊയിൽ സ്വദേശികളായ വേലിക്കോത്ത് അമ്മു(38), മണിയാറ്റിങ്കൽ വീട് പ്രശാന്ത് എന്ന ജയൻ (36), പൊയിൽ കോളനിയിലെ കാവലൻ(52) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം തച്ചൂർകുന്ന്, എസ്.എൽ മന്ദിരം സുലിലിെൻറ(33) മരണവുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷൻ നൽകിയതെന്ന് കരുതപ്പെടുന്ന, സുലിലിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊയിലേരി റോഡിലെ ഭർതൃമതിയായ യുവതിേയാടൊപ്പം താമസിച്ചുവരുകയായിരുന്ന സുലിലിനെ സെപ്റ്റംബർ 26നാണ് ഊർപ്പള്ളിയിൽ കബനി പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാൽ, മുങ്ങി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് െപാലീസ് വെളിപ്പെടുത്തി. സുലിലിനൊടൊപ്പം താമസിച്ചിരുന്ന യുവതിയെ ചോദ്യംചെയ്ത് വിട്ടയക്കുകയും ചെയ്തു. എന്നാൽ, ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലിനെതുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് സംശയം നീണ്ടത്. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും മുമ്പ് ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് യുവാവിെൻറ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
യുവതിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന അമ്മുവിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. അമ്മുവും ജയനും ചേർന്ന് യുവാവിനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കാവലെൻറ കൂടി സഹായത്തോടെ മൃതദേഹം വലിച്ചിഴച്ച് പുഴയിൽ കൊണ്ടിടുകയുമായിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥലം വിറ്റ് കിട്ടിയ വകയിൽ ഭീമമായ തുക കൊല്ലപ്പെട്ട യുവാവിെൻറ കൈവശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്തതിന് ശേഷം വ്യക്തമാകൂ.
കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര അമ്മുവിെൻറ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മാനന്തവാടി സി.ഐ പി.കെ. മണി, എസ്.ഐ രതീഷ് തെരുവത്ത് പീടികയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലുള്ള യുവതിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
