താൻ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്ന് സുകുമാരന്‍ നായര്‍
text_fieldsചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പ് ദിവസം താൻ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്ന് എന്.എസ്.എസ് ജനറല് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വോട്ട് രേഖപ്പെടുത്തി ബൂത്തില്നിന്ന് ഇറങ്ങിവന്ന തന്നോട് മാധ്യമപ്രവര്ത്തകര് ചോദിച്ചതിന് മറുപടി പറയുകയാണുണ്ടായത്. അതിനെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നായിരുന്നു ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടത്. നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണം. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടത് -ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

