Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ മുന്നാക്ക സമുദായങ്ങൾക്ക് എന്തു നന്മയാണ് ചെയ്തത്? -സുകുമാരൻ നായർ

text_fields
bookmark_border
സർക്കാർ മുന്നാക്ക സമുദായങ്ങൾക്ക് എന്തു നന്മയാണ് ചെയ്തത്? -സുകുമാരൻ നായർ
cancel

പെരുന്ന: മുന്നാക്കസമുദായങ്ങൾക്കും എൻ.എസ്.എസിനും സർക്കാർ എന്തു നന്മയാണ് ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുന്നാക്ക സമുദായത്തിനു വേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻ.എസ്.എസ് ചെയ്യേണ്ടതെന്ന കോടിയേരിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമാണ് സർക്കാറുമായി അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളത്. എന്നാൽ, നായർ സമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവെയ്ക്കുകയാണ് സർക്കാർ ചെയ്തത്.

ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻ.എസ്.എസ്സിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sukumaran nair against kodiyeri balakrishnan-kerala news
Next Story