Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2022 9:07 AM GMT Updated On
date_range 12 July 2022 9:08 AM GMTസുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചില്ലല്ലോയെന്ന് ഇ.പി. ജയരാജൻ
text_fieldsListen to this Article
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടിക്കാനാകാത്തത് സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോട് വിചിത്ര വാദവുമായി ഇ.പി. ജയരാജൻ രംഗത്ത്. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ എന്നാണ് ഇ.പി ചോദിച്ചത്. കക്കാൻ പഠിച്ചവർക്ക് നിൽക്കാനുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചോ. എത്രയെത്ര കേസുകൾ ഉണ്ട് ഇങ്ങനെ? പൊലീസ് നല്ല നിലയിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. കക്കാൻ പഠിച്ചവർക്കാറിയാം ഞേലാനും. ഇത്തരത്തിലുള്ള കൃത്യം നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാകാം. അതിനാൽ പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാ തരത്തിലുമുള്ള ശാസ്ത്രസാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ചു വളരെ ജാഗ്രതയോടെ പൊലീസ് അന്വേഷണം നടത്തുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.
Next Story