സുജിത്തിന് ഗുരുവായൂരിൽ മാംഗല്യം
text_fieldsസുജിത്തും വധു കൃഷ്ണയും
ഗുരുവായൂർ: പൊലീസ് മർദനത്തിന് ഇരയായി വർഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മർദനദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് ഗുരുവായൂരിൽ മാംഗല്യം. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനത്തിനിരയായ കാണിപ്പയ്യൂർ സ്വദേശി സുജിത്ത് തിങ്കളാഴ്ചയാണ് വിവാഹിതനായത്.
ഗുരുവായൂർ ക്ഷേത്രനടയിൽ രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു താലികെട്ട്. വിവാഹത്തിനുശേഷം ക്ഷേത്രത്തിൽ കാണിക്കയിടാൻ യു.എ.ഇ ദിർഹം സുഹൃത്തും ഇൻകാസ് സംസ്ഥാന സെക്രട്ടറിയുമായ സി. സാദിഖ് അലി സമ്മാനിച്ചു.
അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത്. പുതുശ്ശേരി സ്വദേശി കൃഷ്ണയാണ് വധു. ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഷാഫി പറമ്പിൽ എം.പി, തൃശൂർ ഡി.സി.സി പ്രസിഡൻറ് ജോസഫ് ടാജറ്റ് ഉൾപ്പെടെ നിരവധി നേതാക്കൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

