Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2016 5:32 AM IST Updated On
date_range 20 Dec 2016 5:32 AM ISTകടബാധ്യത: ഷൂട്ടിങ് പരിശീലകന്‍ സ്വയം നിറയൊഴിച്ച് മരിച്ചു
text_fieldsbookmark_border
പത്തിരിപ്പാല (പാലക്കാട്): റൈഫിള്‍ ഷൂട്ടിങ് പരിശീലകനും ജ്യോതിഷിയുമായ മധ്യവയസ്കന്‍ വീടിനുള്ളില്‍ സ്വയം നിറയൊഴിച്ച് മരിച്ചു. കോങ്ങാട് പന്നിക്കോട് ചാത്തംകുളം പരേതനായ മാധവന്‍-രത്നം ദമ്പതികളുടെ മകന്‍ സി.എം. സുരേഷ്കുമാറാണ് (57) മരിച്ചത്. മണ്ണൂര്‍ ഒന്നാംമൈലിലെ വാടകവീട്ടില്‍ തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഇടത് നെഞ്ചിലേക്കാണ് നിറയൊഴിച്ചത്. കിടപ്പുമുറിയില്‍ കസേരയിലിരുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം ഡബിള്‍ ബാരല്‍ തോക്ക് കണ്ടത്തെി. തറയില്‍ രക്തം കിടപ്പുണ്ട്. തോക്കില്‍ പതിഞ്ഞ വിരലടയാളം സുരേഷ്കുമാറിന്‍െറതാണെന്ന് വിരലടയാള വിദഗ്ധര്‍ സ്ഥിരീകരിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോള്‍ കുഴല്‍മന്ദം സ്വദേശിയായ സുഹൃത്ത് സുധീഷും മാതാവ് രത്നവും വീട്ടുജോലിക്കാരി ശാന്തയും വീടിന് സമീപത്തുണ്ടായിരുന്നു. വെടിയൊച്ച കേട്ടാണ് ശാന്ത ഓടിയത്തെിയത്. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് മങ്കര പൊലീസ് സ്റ്റേഷനുമായി സുരേഷ്കുമാര്‍ ബന്ധപ്പെട്ടിരുന്നത്രെ. ഒരു സംഘം ആളുകള്‍ വരുന്നുണ്ടെന്നും ഉടന്‍ പൊലീസത്തെണമെന്നുമാണ് ആവശ്യപ്പെട്ടതത്രെ. ഇതിനിടെ മൂന്നംഗസംഘം ഇയാളുടെ വാടകവീടിന് മുന്നില്‍ കാറുമായത്തെിയിരുന്നു. വീട്ടില്‍ നിന്നിറങ്ങി കാറിലത്തെിയവരോട് സംസാരിച്ചതായും വാക്തര്‍ക്കം നടന്നതായും തുടര്‍ന്ന് തിരിച്ച് വീടിനകത്ത് കയറി സ്വയം നിറയൊഴിക്കുകയുമായിരുന്നെന്നും പരിസരവാസികള്‍ പറയുന്നു.
വെടിയൊച്ച കേട്ടതോടെ കാറിലത്തെിയ സംഘം സ്ഥലം വിട്ടതായി സുഹൃത്ത് സുധീഷ് പറയുന്നു. മണ്ണൂര്‍ ഒന്നാം മൈലില്‍ ചെറുകര റോഡില്‍ ‘ശ്രീനിലയ’ത്തില്‍ വാടകക്കാണ് സുരേഷ്കുമാര്‍ താമസം. ആറുമാസമായി ഇദ്ദേഹവും 85കാരിയായ മാതാവും മാത്രമാണ് ഇവിടെ താമസം. വന്‍ കടബാധ്യത ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായിരുന്നതായും പറയുന്നു. അന്വേഷണം ഊര്‍ജിതമാക്കി. മുന്‍ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യനാണ് മരിച്ച സുരേഷ്കുമാര്‍. പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലി, സി.ഐ മുരളീധരന്‍, മങ്കര എസ്.ഐ പ്രതാപ്, അഡീഷനല്‍ എസ്.ഐമാരായ ജഗദീഷ്, രാധാകൃഷ്ണന്‍ എന്നിവരും വിരലടയാള വിദഗ്ധന്‍ രാജേഷ്, സയന്‍റിഫിക് അസിസ്റ്റന്‍റ് റീനാ തോമസ് എന്നിവരും സ്ഥലത്തത്തെി. മങ്കര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story