Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിത്വം...

സ്ഥാനാർഥിത്വം നിഷേധിച്ചതിൽ ആത്മഹത്യ ഭീഷണി; യൂത്ത് കോൺഗ്രസ് നേതാവിന്​ സസ്​പെൻഷൻ

text_fields
bookmark_border
സ്ഥാനാർഥിത്വം നിഷേധിച്ചതിൽ ആത്മഹത്യ ഭീഷണി; യൂത്ത് കോൺഗ്രസ് നേതാവിന്​ സസ്​പെൻഷൻ
cancel

കേ​ള​കം (ക​ണ്ണൂ​ർ): സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ യൂ​ത്ത്​ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​​ ചെ​യ്തു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ൻ​റും പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ജ​യ്‌​മോ​ൻ ക​ല്ലു​പു​ര​ക്ക​ക​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി.

ഇ​യാ​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ്​ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന ഇ​ദ്ദേ​ഹ​ത്തി​േ​ൻ​റ​താ​യി പ​റ​യു​ന്ന ശ​ബ്​​ദ സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​ക്ക് അ​യ​ച്ച​തെ​ന്ന രീ​തി​യി​ലു​ള്ള സ​ന്ദേ​ശ​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

ഒ​മ്പ​താം വാ​ർ​ഡ് കൊ​ട്ടി​യൂ​രി​ൽ കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ൽ വോ​ട്ടു​തേ​ടി​യു​ള്ള ഇ​ദ്ദേ​ഹ​ത്തി‍െൻറ പോ​സ്​​റ്റ​റും സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

Show Full Article
TAGS:youth congress leader panchayat election 2020 kelakam 
News Summary - Suicide threat in denial of candidature; Youth Congress leader suspended
Next Story