കടയിൽകയറി കത്തിയെടുത്ത് യുവാവ് സ്വയം കഴുത്തറുത്തു
text_fieldsകാസർകോട്: കരിമ്പ് വിൽപനക്കാരനോട് കത്തി പിടിച്ചുവാങ്ങി ഒാടിയ യുവാവ് ആളുകൾ നോക്കിനിൽക്കെ സ്വയം കഴുത്തറുത്ത് മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് നായന്മാർമൂല പാണലത്താണ് സംഭവം. കർണാടക ചിക്കമഗളൂരു സ്വദേശി സൂര്യ നായക്കിെൻറ മകൻ ഹരീഷ് നായക് (30) ആണ് മരിച്ചത്.
പാണലം ദേശീയപാതയോരത്തെ കരിമ്പ് കടയിലെ വിൽപനക്കാരനായ ഉത്തർപ്രദേശ് സ്വദേശി ബാലചന്ദ്രയുടെ കൈയിൽനിന്ന് കത്തി പിടിച്ചുവാങ്ങി യുവാവ് ഒാടുകയായിരുന്നു. പിന്നാലെ കടക്കാരനും മറ്റൊരാളും ഒാടിയെങ്കിലും ഹരീഷ് നായക് സമീപത്തെ ചെങ്കൽകുഴിയിലേക്ക് ചാടി.
തുടർന്ന് ആളുകൾ നോക്കിനിൽക്കെ സ്വന്തം കഴുത്ത് അറുക്കുകയായിരുന്നു. തൽക്ഷണം രക്തം ചീറ്റി പിടഞ്ഞുമരിച്ചു. നൂറുകണക്കിനാളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. മരണകാരണം വ്യക്തമല്ല. പോക്കറ്റിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് മരിച്ചത് ഹരീഷ് നായകാണെന്ന് വിദ്യാനഗർ പൊലീസ് തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
