Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണുവിന്‍െറ മരണം:...

ജിഷ്ണുവിന്‍െറ മരണം: കോപ്പിയടി വാദം പൊലീസ് തള്ളി, അഞ്ച് അധ്യാപകര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കും

text_fields
bookmark_border
ജിഷ്ണുവിന്‍െറ മരണം: കോപ്പിയടി വാദം പൊലീസ് തള്ളി, അഞ്ച് അധ്യാപകര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കും
cancel

തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്ആത്മഹത്യ ചെയ്തതിന് വൈസ് പ്രിന്‍സിപ്പലടക്കം അഞ്ച് അധ്യാപകര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കും. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, കോളജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി. പ്രഫ. സി.പി. പ്രവീണ്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ജിഷ്ണു കോപ്പിയടിച്ചുവെന്നും ഓഫിസിലത്തെിച്ച് ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ട് നല്‍കിയ പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, കോളജിലെ പി.ആര്‍.ഒയും മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനുമായ സഞ്ജിത്ത് എന്നിവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ജിഷ്ണുവിന്‍െറ മരണവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്‍റ് നിരത്തിയ വാദങ്ങളെല്ലാം പൊലീസ് തള്ളി. ഇതുസംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. ജനുവരി ആറിന് നടന്ന ഫിസിക്സ് പരീക്ഷയില്‍ ജിഷ്ണു രണ്ടുതവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കിയെഴുതിയെന്ന കോളജ് അധികൃതരുടെ വാദം പൊലീസ് തള്ളി. പ്രാഥമിക അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മൊഴി ശേഖരണത്തിലും കോപ്പിയടി സാധ്യത കണ്ടത്തൊന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരടക്കം 230ഓളം പേരില്‍നിന്നാണ് മൊഴിയെടുത്തത്. ഇതൊന്നും കോപ്പിയടി സംബന്ധിച്ച മാനേജ്മെന്‍റ് വാദത്തെ സാധൂകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന വിലയിരുത്തലിലേക്ക് എത്തി, എഫ്.ഐ.ആറില്‍ 306ാം വകുപ്പ് ഉള്‍പ്പെടുത്തി വൈസ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്. കോപ്പിയടി സാധ്യത, നേരത്തേ പരിശോധന നടത്തിയ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാറും എ.ഡി.ജി.പിയും തള്ളിയിരുന്നു. 

37 ദിവസത്തിന് ശേഷമാണ് ജിഷ്ണുവിന്‍െറ മരണത്തില്‍ പൊലീസ് കേസെടുക്കുന്നത്. മരണമുണ്ടായ അന്നുതന്നെ ഉയര്‍ന്ന ആരോപണം നേരിടാന്‍ അന്വേഷണം വൈകിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒടുവില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പഠനത്തിലും സര്‍ഗാത്മക കഴിവുകളിലും മുന്നിലായിരുന്ന ജിഷ്ണു കോപ്പിയടിച്ചെന്ന മാനേജ്മെന്‍റ് വാദത്തിന് അധ്യാപകര്‍ക്കിടയില്‍ത്തന്നെ വിശ്വാസ്യതയുണ്ടായിരുന്നില്ല. പലരും രഹസ്യമായി ഇത് പങ്കുവെക്കുകയും ചെയ്തു. ജിഷ്ണു ഹോസ്റ്റല്‍ ബാത്ത്റൂമിലെ ഷവര്‍ പൈപ്പില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. വസ്ത്രങ്ങള്‍ കൊളുത്തിയിടുന്ന കൊളുത്തിലെന്ന് പിന്നീട് തിരുത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനത്തെിക്കുമ്പോള്‍ പാലിക്കേണ്ടതൊന്നും പാലിച്ചില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ പി.ജി വിദ്യാര്‍ഥി, ജിഷ്ണു തൂങ്ങിമരിച്ചെന്ന നിഗമനത്തിലത്തെിയത് പൊലീസ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ശരീരത്തിലെ മറ്റ് മുറിവുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. സഹപാഠിയുടെ മൊഴിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കാന്‍ പിന്നെയും വൈകി. 

കോപ്പിയടി വാദം ആവര്‍ത്തിച്ച മാനേജ്മെന്‍റിനെ കുരുക്കിലാക്കിയത് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടത്തെലാണ്. കോപ്പിയടി സാധ്യത കണ്ടത്തൊനായില്ളെന്ന് രജിസ്ട്രാര്‍ മാധ്യമങ്ങളോടുതന്നെ വെളിപ്പെടുത്തി. പിന്നീട് ഹോസ്റ്റലും പരീക്ഷാകേന്ദ്രവും സന്ദര്‍ശിച്ച എ.ഡി.ജി.പി സുധേഷ് കുമാറും ഇത് വ്യക്തമാക്കി. തെളിവെടുപ്പിനിടെ സഹപാഠികളും മറ്റ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമടക്കമുള്ളവര്‍ മാനേജ്മെന്‍റ് പീഡനം വിവരിച്ചു. കോളജിലെ ഇടിമുറിയുള്‍പ്പെടെയുള്ളവയെക്കുറിച്ച് അങ്ങനെയാണ് പുറത്തുവന്നത്. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോപ്പിയടി വാദം അന്വേഷണ സംഘം നിരാകരിച്ചത്. കോപ്പിയടിച്ചെന്ന പേരില്‍ ശകാരിക്കുകയും അപമാനിക്കുകയും ഉത്തരങ്ങള്‍ വെട്ടിക്കളയിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jishnu pranoi
News Summary - suicide of jishu: case against teachers
Next Story