വിമുക്തഭടെൻറ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsബാലുശ്ശേരി: വിമുക്തഭടെൻറ ആത്മഹത്യയെക്കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അകാരണമായി പൊലീസ് മർദിച്ചതിലും അസഭ്യം പറഞ്ഞതിലും മനംനൊന്ത് വിമുക്തഭടനായ എരമംഗലം കുരുവങ്ങൽ രാജൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
വടകര ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജയ്സൻ കെ. എബ്രഹാമിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം രാജെൻറ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
ആരോപണവിധേയനായ ബാലുശ്ശേരി സി.െഎ കെ. സുഷീറിെൻറ ഒാഫിസിലും അന്വേഷണസംഘം എത്തി വിവരം ശേഖരിച്ചു. പൊലീസ് പീഡനംമൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കാണിച്ച് രാജൻ എഴുതിയ ആത്മഹത്യ കുറിപ്പ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ബന്ധുക്കൾ ബാലുേശ്ശരി പൊലീസ് സി.െഎക്കെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകിയത്.
കഴിഞ്ഞമാസം 26നാണ് രാജനെ തൂങ്ങിമരിച്ച നിലയിൽ വീടിനടുത്ത പറമ്പിൽ കണ്ടെത്തിയത്. സ്വകാര്യ ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കെത്ത തുടർന്ന് പരാതി നൽകാനായി എത്തിയ രാജനെ സ്റ്റേഷന് മുമ്പിൽവെച്ച് ബാലുശ്ശേരി സി.െഎ അകാരണമായി മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഇതുമൂലമുണ്ടായ മനോവിഷമത്തിലാണ് രാജൻ ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബത്തിെൻറ പരാതി. രാജൻ മദ്യപിച്ച് ബൈക്കോടിച്ചാണ് സ്േറ്റഷനിലെത്തിയതെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും സി.െഎ കെ. സുഷീർ പറഞ്ഞു.
എന്നാൽ, രാജെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷം സൈനികസേവനം നടത്തിയ രാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എരമംഗലത്ത് സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.