സമൂഹമാധ്യമത്തിൽ ആത്മഹത്യ മുന്നറിയിപ്പ് നൽകി യുവാവ് മരിച്ചു
text_fieldsകൊട്ടാരക്കര: സമൂഹമാധ്യമങ്ങളിലൂടെ ആത്മഹത്യ മുന്നറിയിപ്പ് നൽകിയ യുവാവ് മരിച്ച നിലയിൽ. വാളകം രാജി ഭവനിൽ രാജേഷി നെയാണ് (28) വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാകുറ്റത്തി ന് രാജേഷിെൻറ ഭാര്യാപിതാവ് തുളസീധരൻപിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ടാക്‌സി ഡ്രൈവറായ രാജേഷ്, ഭാര്യ വീണ, തുളസീധരൻപിള്ള എന്നിവർ കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയിരുന്നു. മടങ്ങുംവഴി കാറിൽെവച്ച് തുളസീധരൻപിള്ളയും രാജേഷും വഴക്കിട്ടു. രാത്രി പന്ത്രണ്ടോടെ പട്ടാഴിയിൽ കാർ നിർത്തിയപ്പോൾ തുളസീധരൻപിള്ള രാജേഷിനെ മർദിച്ചു.
ഫോണിൽ വിവരമറിയിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തി രാജേഷിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് പരിക്കേറ്റ ഇയാൾ ചികിത്സ തേടാതെ ആശുപത്രിയിൽനിന്ന് കടന്നു. ഭാര്യാപിതാവ് തന്നെ മർദിച്ചതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നുകാട്ടി സുഹൃത്തുക്കൾക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ വീണയെ കൈയേറ്റം ചെയ്തതിനാലാണ് രാജേഷിനെ മർദിച്ചതെന്ന് തുളസീധരൻപിള്ള മൊഴി നൽകിയതായി കൊട്ടാരക്കര സി.ഐ ന്യുമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
