Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതികളെ...

ദമ്പതികളെ കുത്തിപ്പരിക്കേല്‍പിച്ച്​ ആത്മഹത്യ: യുവാവ്​ വിഷം കഴിച്ചിരുന്നെന്ന്​ ​െപാലീസ്​

text_fields
bookmark_border
ദമ്പതികളെ കുത്തിപ്പരിക്കേല്‍പിച്ച്​ ആത്മഹത്യ: യുവാവ്​ വിഷം കഴിച്ചിരുന്നെന്ന്​ ​െപാലീസ്​
cancel
camera_alt

നി​ഷി​ല്‍

അ​ങ്ക​മാ​ലി: യു​വ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ലെ​ത്തി കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച ശേ​ഷം യു​വാ​വ് ​പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് വി​ഷം ക​ഴി​ച്ച ശേ​ഷ​മാ​ണെ​ന്ന് ​പൊ​ലീ​സ്. അ​ങ്ക​മാ​ലി ക​റു​കു​റ്റി മു​ന്നൂ​ര്‍പ്പി​ള്ളി മാ​രേ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശി​വ​ദാ​സ​െൻറ മ​ക​ന്‍ നി​ഷി​ലാ​ണ് (30) മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി പാ​ലി​ശ്ശേ​രി പാ​ദു​വാ​പു​രം വാ​ഴ​ക്കാ​ല വീ​ട്ടി​ല്‍ ഡെ​യ്മി (34), ഭാ​ര്യ ഫി​ഫ (28) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​ത്. ഉ​ച്ച​ക്കു​ശേ​ഷം ബൈ​ക്കി​ല്‍ ഡെ​യ്മി​യു​ടെ വീ​ട്ടി​ലെ​ത്തി​യ നി​ഷി​ല്‍ ഇ​രു​വ​രെ​യും വ​ക​വ​രു​ത്താ​ന്‍ ക​ത്തി​യു​മാ​യി കാ​ത്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം വ​ള​ര്‍ത്തു​നാ​യ്​​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​ന്‍ പി​റ​കു​വ​ശ​ത്ത്​ എ​ത്തി​യ​പ്പോ​ൾ ഫി​ഫ​യു​ടെ വ​യ​റ്റി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ഫി​ഫ​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ ഡെ​യ്മി​യു​ടെ ക​ഴു​ത്തി​ന് പി​റ​കി​ലും കു​ത്തി. തു​ട​ർ​ന്നാ​ണ്​ വി​ഷം ക​ഴി​ച്ച​ശേ​ഷം ​െപ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി​യ​ത്.

മു​റ്റ​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഡെ​യ്​​മി​യു​ടെ കാ​റി​ൽ ക​യ​റി ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ഷി​ൽ വി​ഷം ക​ഴി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

(ക​ഴി​ഞ്ഞ​ ദി​വ​സം നി​ഷി​ൽ എന്ന അടിക്കുറിപ്പോടെ തെറ്റായ ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഇ​ട​യാ​യ​തി​ൽ ഖേ​ദി​ക്കു​ന്നു - ന്യൂസ്​ എഡിറ്റർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemurder attemptAnkamali
News Summary - Suicide by stabbing couple: Police say young man was poisoned
Next Story