മനുഷ്യ മഹാശൃംഖലയിൽ പ്രതിേഷധിച്ച് കൈഞരമ്പ് മുറിച്ച് യുവാവിെൻറ ആത്മഹത്യാശ്രമം
text_fieldsകൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന മനുഷ്യ മഹാശൃം ഖലയിൽ കൊല്ലത്ത് നാടകീയ രംഗങ്ങൾ. പരിപാടിയിൽ പ്രതിഷേധിച്ച് യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമി ക്കുകയായിരുന്നു. കൊല്ലം രണ്ടാംകുറ്റി സ്വദേശി ബിനോയ് ആണ് കൈഞരമ്പ് മുറിച്ചത്. കൊല്ലം ചിന്നക്കടയിലാണ് സംഭവം.
ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലുന്ന സമയം ഇടത് നേതാക്കൾ നിൽക്കുന്ന ഭാഗത്തേക്ക് ഓടിയെത്തിയ യുവാവ് ബഹളം വെക്കുകയും കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇടത് കൈയുടെ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്നാണ് വിവരം.
കൈ ഞരമ്പ് മുറിച്ച ശേഷം വന്ദേ മാതരം മുദ്രാവാക്യം മുഴക്കിക്കൊണ്ട് റോഡിൽ കിടന്ന് പ്രതിഷേധിച്ച യുവാവിനെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കീഴടക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കൈഞരമ്പിന് ഗുരുതരമായ മുറിവാണുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
