മാനസിക പീഡനത്തെ തുടർന്ന് എ.എസ്.ഐയുടെ ആത്മഹത്യ; എസ്.ഐയെ സ്ഥലംമാറ്റി
text_fieldsകൊച്ചി: ആലുവയില്‍ എ.എസ്.ഐ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐക്ക് സ്ഥലം മാറ്റം. തടിയിട്ടപറമ്പ് സ്റ്റേഷൻ എസ്.ഐ രാജേഷിനെയാണ് കോട്ടയം എസ്.പി ഓഫിസിലേക്ക് മാറ്റിയത്. എസ്.ഐയുടെ മാനസിക പീഡനമാണ് ബാബുവിന്‍റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
പ്രളയജലം കയറിയ വീട് വൃത്തിയാക്കാൻ ബാബു എടുത്ത ലീവ് കാൻസൽ ചെയ്യണമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിൽ പ്രളയജലം കയറിയതിനെ തുടർന്ന് വീട് വൃത്തിയാക്കാനും മറ്റുമായി രണ്ടാഴ്ച അവധിയിലായിരുന്നു ബാബു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലീവെടുത്തതെന്നും കാൻസൽ ചെയ്യണമെന്നും എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്രെ.
ചൊവ്വാഴ്ച ബാബുവിനെതിരെ ഡിവൈ.എസ്.പിക്ക് സ്പെഷൽ റിപ്പോർട്ട് നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ആത്മഹത്യക്ക് മുമ്പ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ബാബു സന്ദേശം അയച്ചിരുന്നു. 'ഞാൻ തീർക്കുകയാണ്. എസ്.എച്ച്.ഒയെ തല്ലിക്കൊന്നേക്കണം. രാജേഷ് കാരണമാണ് ഞാൻ ജീവിതം വേണ്ടിയിട്ടും കളയുന്നത്. അവനെ തല്ലിക്കൊല്ലണം'- ഇതായിരുന്നു സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
