വീട്ടിൽ മകന്റെ മയ്യത്തു നമസ്കാരം നടത്തേണ്ടിവരുമെന്ന് ഭീഷണി; അതിനുമാത്രം പോന്നോനൊക്കെ ഉണ്ടോയെന്ന് വനിതാ ലീഗ് നേതാവായ ഉമ്മയുടെ മറുപടി
text_fieldsമകനെതിരെ വധഭീഷണി മുഴക്കിയവർക്ക് വനിതാ ലീഗ് നേതാവ് നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റുമായ സുഹ്റ മമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ആേഘാഷിക്കപ്പെടുന്നത്്. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ലീഗ്-സി.പി.എം സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുഹ്റ മമ്പാടിന്റെ മകനെതിരായ വധഭീഷണിയും അവരുടെ മറുപടിയും.
സുഹ്റ മമ്പാടിന്റെ മകൻ അഡ്വ. നിയാസ് മുഹമ്മദ് മുഷ്ടി ഉയർത്തി മുദ്രാവാക്യം വിളിക്കുന്നതിന് താഴെയാണ് വധഭീഷണിയുടെ സ്വരമുള്ള കമന്റ് വന്നത്. 'കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്മാര് വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
ഇതിന് സുഹ്റയുടെ മറുപടി ഇങ്ങനെ:
'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും.'
മറുപടിയായി സുഹ്റ മമ്പാട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

