Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം:...

പ്രതിഷേധം: മാധ്യമപ്രവർത്തക സന്നിധാനം യാത്ര ഉപേക്ഷിച്ചു

text_fields
bookmark_border
പ്രതിഷേധം: മാധ്യമപ്രവർത്തക സന്നിധാനം യാത്ര ഉപേക്ഷിച്ചു
cancel

പമ്പ: ശബരിമലയിലേക്ക് യാത്ര തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടർ സുഹാസിനി രാജ് കടുത്ത പ്രതിഷേധത്തെ തുടർന്ന്​ മരക്കൂട്ടത്തു വെച്ച്​ യാത്ര ഉ​േപക്ഷിച്ച്​ തിരിച്ചിറങ്ങി. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിനിയാണിവർ. ഒൗദ്യോഗിക ആവശ്യാർഥമാണ്​ സുഹാസിനി സന്നിധാനത്തേക്ക്​ യാത്ര തിരിച്ചത്​.

സുഹാസിനിയെ അനുഗമിച്ച്‌ നിരവധി പോലീസുകാരും ഒപ്പമുണ്ടായിരുന്നു. എന്നാൽ മരക്കൂട്ടത്ത്​ പ്രതിഷേധക്കാർ വഴിയിൽ കൂട്ടമായി തടയുകയായിരുന്നു. ഇവർക്കു നേരെ അസഭ്യ വർഷവും കൈയേറ്റ ശ്രമവുമുണ്ടായി. യാത്ര തുടങ്ങിയപ്പോൾ പമ്പയിൽ യാതൊരു വിധ പ്രതിഷേധങ്ങളും ഇല്ലായിരുന്നു. ബുധനാഴ്​ച പൊലീസ്​ അടിച്ചോടിച്ചതിനെ തുടർന്ന്​മരക്കൂട്ടത്തും സന്നിധാനത്തി​​​​െൻറ പരിസരത്തും തമ്പടിച്ചിരുന്ന പ്രതിഷേധക്കാരാണ് കൂട്ടത്തോടെ​ സുഹാസിനി രാജിനു നേരെ ആക്രോശവുമായെത്തിയത്​.

മുന്നോട്ടുള്ള യാത്രയിൽ സംരക്ഷണം നൽകാമെന്ന്​ പൊലീസ്​ ഉറപ്പു നൽകിയെങ്കിലും പ്രതിഷേധത്തിൽ മുന്നോട്ടു പോയി പ്രശ്​നം രൂക്ഷമാക്കേണ്ടെന്ന ഒപ്പമുള്ള സഹപ്രവർത്തക​​​​​​െൻറ അഭിപ്രായം കൂടി മാനിച്ച്​ സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. ഇവരെ കടുത്ത പൊലീസ് വലയത്തിൽ പമ്പ പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു.

അതേസമയം, സന്നിധാനത്തേക്കെത്തുന്ന വനിതാ തീർഥാടകർക്ക്​ എല്ലാ വിധ സുരക്ഷയും പൊലീസ്​ ഉറപ്പാക്കുമെന്ന് ​െഎ.ജി മനോജ്​ എബ്രഹാം അറിയിച്ചു. മരക്കൂട്ടത്ത്​ സുരക്ഷ ശക്​തമാക്കുമെന്നും​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimTensionnsswomenkerala newsrahul easwarsabarimala verdictSabarimala NewsBJPBJPsupreme court
News Summary - suhasini raj- sabarimala clash- kerala news
Next Story