Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ചിട്ടും വിടാതെ...

മരിച്ചിട്ടും വിടാതെ രാഷ്​ട്രീയ കുടിപ്പക; സുഗത​െൻറ കുടുംബം വർക്​ ഷോപ്പ്​ പൂട്ടുന്നു

text_fields
bookmark_border
മരിച്ചിട്ടും വിടാതെ രാഷ്​ട്രീയ കുടിപ്പക; സുഗത​െൻറ കുടുംബം വർക്​ ഷോപ്പ്​ പൂട്ടുന്നു
cancel
camera_alt?????? ???????????? ????????? ???????? ?????? ?????. ?????????????? ????? ???????? ?????????????? ?????????? ??.??.? ?????? ??????? ??????????????? ?????

കൊല്ലം: ഭരണ പാർട്ടിയുടെ എതിർപ്പിൽ ഉപജീവനം മുടങ്ങിയതിനെ തുടർന്ന്​ ജീവനൊടുക്കിയ പ്രവാസിയുടെ മക്കളെയും വേട്ടയാടുന്നതായി പരാതി. 
സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കളാണ്​ പ്രതികാരത്തിന്​ ഇരയാകുന്നത്​. 

മുഖ്യമന്ത്രി നൽകിയ ഉറപ്പിലാണ്​ അച്ഛ​​െൻറ സ്വപ്​നമായ വര്‍ക്ക് ഷോപ്പ് ഇവർ തുടങ്ങിയത്​. എന്നാൽ, സി.പി.ഐ ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത്​ ഇതുവരെ  ലൈസൻസ്​ പോലും അനുവദിച്ചില്ല. ജി.എസ്​.ടി രേഖകളും ജീവനക്കാരുടെ പി.എഫ്, ഇൻഷുറൻസ്​ തുടങ്ങിയവയും ലൈസൻസില്ലാത്തതിനാൽ അവതാളത്തിലായിരുന്നു.​ ഇതേതുടർന്ന്​​ വർക്​ഷോപ്പ്​ പ്രവർത്തനം നിർത്താനാണ്​ തീരുമാനമെന്ന്​ കുടുംബം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വി എം കുര്യ​​െൻറ പേരിലുള്ള 14.5 സെന്‍റ് ഭൂമി മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ്​ സുഗതൻ വർക് ഷോപ്പ് നിർമാണം തുടങ്ങിയത്​. എന്നാല്‍, പാർട്ടികളുടെ എതിർപ്പ്​ രൂക്ഷമായതോടെ 2018 ഫെബ്രുവരി 23ന്​ സുഗതൻ ആത്മഹത്യ ചെയ്തു. ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക് ഷോപ്പിൽ തന്നെയായിയിരുന്നു ജീവനൊടുക്കിയത്​. 

സംഭവം വിവാദമായതോടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്​ ഇടപെട്ടു. അദ്ദേഹം നൽകിയ ഉറപ്പിലാണ്​ ഉപകരണങ്ങൾക്കും മറ്റുമായി 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ച്​ മക്കളായ സുജിത്, സുനിൽ എന്നിവർ വർക്​ ഷോപ്പ്​ പ്രവർത്തനം തുടങ്ങിയത്​. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ എന്ന സംഘടനയുടെ സഹായത്തോടെയായിരുന്നു ഇത്​. എന്നാൽ, കഴിഞ്ഞ ദിവസം നൽകിയ അറിയിപ്പ്​ പ്രകാരം 20380 രൂപ നികുതി ഇനത്തിൽ നല്‍കി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് പഞ്ചായത്തിന്‍റെ അന്ത്യശാസനമെന്ന്​ ഇവർ പറഞ്ഞു.

സുഗത​​െൻറ മകൻ
 

ലൈസൻസില്ലാത്ത സ്​ഥാപനത്തിന്​ എങ്ങിനെയാണ്​ നികുതി ചുമത്തുന്നതെന്ന്​ പഞ്ചായത്ത്​ സെക്രട്ടറിയോട്​ ചോദിച്ചപ്പോൾ വ്യക്​തമായ മറുപടി ലഭിച്ചില്ലെന്നും സുഗത​​െൻറ മകൻ പറഞ്ഞു. വര്‍ക്ക് ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കണ്ടുകെട്ടി കൊണ്ടുപോകുമെന്നാണ്​ പഞ്ചായത്തി​​െൻറ അറിയിപ്പ്​. വര്‍ക് ഷോപ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സ്​ഥലമുടമയുടെ മകനും പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്നങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ പ്രവര്‍ത്തനം നിര്‍ത്താനാണ് സുഗതന്‍റെ കുടുംബത്തിന്‍റെ തീരുമാനം. 

എന്നാൽ, വര്‍ക് ഷോപ്പ് പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡൻറ്​ അജിമോഹന്‍ ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു. യാതൊരു നോട്ടീസും നല്‍കിയിട്ടില്ല. പ്രാദേശിക നീരിക്ഷണ സമിതി റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തില്‍ വര്‍ക് ഷോപ്പ് നില്‍ക്കുന്ന സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കാനാണ് പഞ്ചായത്ത്​ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതി​​െൻറ അടിസ്ഥാനത്തില്‍ ജില്ല കലക്ടറും അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വരെ ഇടപെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ലൈസന്‍സിനായി തീരുമാനം ഉണ്ടായത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്​തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewspunaloorKerala News
News Summary - sugathan's family stopping workshop
Next Story