Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയോഗം പൂർത്തിയാക്കി...

നിയോഗം പൂർത്തിയാക്കി സമീൽ മടങ്ങി

text_fields
bookmark_border
നിയോഗം പൂർത്തിയാക്കി സമീൽ മടങ്ങി
cancel

ഐ. സമീലിനെ സൂ​ഫി ഗാ​യ​ക​ൻ സ​മീ​ർ ബി​ൻ​സി അനുസ്മരിക്കുന്നു


​ര​ണാ​നു​ഭ​വം എ​ന്ന അ​ത്ഭു​ത​ത്തെ ഞ​ങ്ങ​ളി​ൽ ആ​ദ്യം ആ​സ്വ​ദി​ക്കാ​നു​ള്ള നി​യോ​ഗം സ​മീ​ലി​നാ​യി​രു​ന്നു. പ​ത്ത്-​പ​ന്ത്ര​ണ്ട് വ​യ​സ് മു​ത​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദം. വാ​യ​ന​യും ആ​ത്മീ​യ​ത​യും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നാ​ട​ക​വും നി​രൂ​പ​ണവും സി​നി​മ​യും സം​ഗീ​ത​വു​മാ​യി ഏ​തെ​ല്ലാം സ​മ​യ​ങ്ങ​ളാ​ണ് ഞ​ങ്ങ​ൾ ന​ട​ന്ന് തീ​ർ​ത്ത​ത്! ച​രി​ത്ര​ക്യാ​മ്പ്, തു​ള്ള​ൽ ക്യാ​മ്പ്, പ​രി​സ്ഥി​തി ക്യാ​മ്പ്, നാ​ട​ക സി​നി​മ ക്യാ​മ്പു​ക​ൾ, എ​സ്.​ഐ.​ഒ, സെ​മി​നാ​റു​ക​ൾ, ഖു​ർ​ആ​ൻ പ​ഠ​ന ഇ​രു​ത്ത​ങ്ങ​ൾ, യു​ക്തി​വാ​ദി​ക​ളോ​ടു​ള്ള സം​വാ​ദ​ങ്ങ​ൾ....വൈ​വി​ധ്യ​മാ​ർ​ന്ന ന​ട​ത്ത​ങ്ങ​ളു​ടെ കാ​ലം.

ആ ​കാ​ല​ത്തും സ​മീ​പ കാ​ല​ങ്ങ​ളി​ലും, ഒ​രേ അ​ള​വി​ൽ ചി​ന്തി​ക്കു​ന്ന കൂ​ട്ടു​കാ​ർ പി​ന്നെ​യും ഞ​ങ്ങ​ളി​ലേ​ക്ക് വ​ന്നു​ചേ​ർ​ന്നു. അ​ങ്ങ​നെ പ​ത്ത് പ​തി​ന​ഞ്ച് പേ​രു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടം. പ​ഠ​ന​വും വാ​യ​ന​യും സം​വാ​ദ​വും ത​മാ​ശ​യും യാ​ത്ര​യും ക്യാ​മ്പു​ക​ളും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വൈ​ജ്ഞാ​നി​ക ദാ​ർ​ശ​നി​ക അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി അ​ക്കാ​ലം മു​ത​ൽ ന​ട​ക്കു​ന്ന ഞ​ങ്ങ​ൾ നാ​ട്ടി​ലു​ണ്ടെ​ങ്കി​ൽ എ​ന്നും ഒ​ത്തു​കൂ​ടും.

എ​ന്നും അ​വൈ​ല​ബി​ൾ ക​മ്മി​റ്റി! മ​ല​പ്പു​റ​മാ​ണ് കേ​ന്ദ്രം. അ​ന്വേ​ഷ​ണ-​ആ​ശ​യ ജീ​വി​ത​വ​ഴി​ക​ളി​ൽ പ​ല​താ​യ നി​റ​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രും എ​ത്തി​പ്പെ​ട്ടി​ട്ടും ഒ​രൊ​റ്റ നി​റ​മാ​യി അ​ത​ങ്ങ​നെ പൂ​ത്തു​നി​ന്നു.

സ​മീ​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലും ച​രി​ത്രാ​ന്വേ​ഷ​ണ​ങ്ങ​ളി​ലും സി​നി​മാ​നി​രൂ​പ​ണ​ങ്ങ​ളി​ലും ച​രി​ത്ര ഗ​വേ​ഷ​ണ പ്ര​സാ​ധ​ന​ത്തി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. മ​ല​ബാ​ർ സ​മ​ര ച​രി​ത്ര പ​ഠ​ന​വും, കേ​ര​ള സ്റ്റോ​റി സി​നി​മ നി​രൂ​പ​ണ​വും, ഒ​രു​പാ​ട് എ​ക്സ് ക്ലൂ​സീ​വു​ക​ളും ആ ​തൂ​ലി​ക​യി​ലൂ​ടെ നാ​മ​റി​ഞ്ഞു.

ബ്രി​ട്ടീ​ഷു​കാ​രോ​ടു​ള്ള പോ​രാ​ട്ട​ത്തി​ൽ മ​രി​ച്ച ഏ​റ്റ​വും ചെ​റി​യ കു​ട്ടി​യു​ടെ പേ​ര്, നേ​ര​ത്തെ അ​റി​യ​പ്പെ​ട്ട കു​ട്ടി​യേ​ക്കാ​ൾ താ​ഴെ​യു​ള്ള, മ​ല​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി​യാ​ണെ​ന്ന് അ​വ​ന്റെ ഗ​വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​മാ​യി​. അ​ധി​കാ​ര​ത്തൊ​ടി​യി​ലെ മ​ല​ബാ​ർ പോ​രാ​ളി​ക​ളു​ടെ വി​സ്മൃ​തി​യി​ൽ മ​റ​ഞ്ഞ ഖ​ബ​റു​ക​ൾ ക​ണ്ടെ​ടു​ത്തു എ​ന്ന​തും മ​ല​പ്പു​റം ശു​ഹ​ദ മ​സ്ജി​ദ്, മ​ല​പ്പു​റം പ​ട പോ​ലു​ള്ള ച​രി​ത്ര സ​ന്ദ​ർ​ഭ​ങ്ങ​ളും സ​മീ​ലി​ന്റെ പ​ഠ​ന​ങ്ങ​ളി​ലെ സു​പ്ര​ധാ​ന സം​ഗ​തി​ക​ളാ​ണ്. മ​ല​ബാ​ർ സ​മ​ര​ത്തെ വി​പ്ല​വം എ​ന്ന് ത​ന്നെ പ​റ​യ​ണം എ​ന്ന് സ​മീ​ലി​ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ആ ​രീ​തി​യി​ൽ വി​ശേ​ഷി​പ്പി​ച്ച അ​ക്കാ​ല​ത്തെ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് വി​ദേ​ശ പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​തേ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യും ചെ​യ്തു. ഏ​ത് പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ലും ന​ട​പ്പു​ശീ​ല​ങ്ങ​ൾ​ക്കും ച​ട്ട​പ്പ​ടി​ക്കും എ​തി​ര് നി​ൽ​ക്കു​ന്ന ഒ​രു റി​ബ​ൽ സ​മീ​ലി​ലു​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​നം, ഖു​ർ​ആ​ൻ മ​ന​പാ​ഠം ഇ​വ​യെ​ല്ലാം സ​മീ​ലി​ന്റെ വി​ഷ​യ​ങ്ങ​ൾ ആ​യി​രു​ന്ന​ല്ലോ.

ഇ​ങ്ങ​നെ പ​ല ആ​ളു​ക​ളെ​യും വി​വി​ധ ജോ​ലി​ക​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​ത് പ​ല ശി​ഷ്യ​രും സ്നേ​ഹ​ത്തോ​ടെ ഓ​ർ​ക്കാ​റു​ണ്ട്. ഞാ​ൻ എ​ത്തി​നി​ൽ​ക്കു​ന്ന ഈ ​ഇ​ട​ത്തി​ന്റെ, അ​വ​സ്ഥ​യു​ടെ കാ​ര​ണ​വ​ഴി​ക​ളി​ലൂ​ടെ പോ​കു​മ്പോ​ൾ അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നി​ന്റെ പേ​രാ​കു​ന്നു ഐ. ​സ​മീ​ൽ. പ്രി​യ സ്നേ​ഹി​ത​ൻ, ഇ​വി​ടു​ത്തെ നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.

ആ ​പ​രി​പൂ​ർ​ത്തി ഞ​ങ്ങ​ൾ അ​റി​യു​ന്ന​ത് പൊ​ടു​ന്ന​നെ​യാ​യ​തി​നാ​ൽ ഞ​ങ്ങ​ൾ​ക്ക്, അ​ത് താ​ങ്ങാ​നാ​വാ​ത്ത ദുഃ​ഖ​മു​ണ്ടാ​കു​ന്നു. എ​ന്നാ​ൽ, പ്ര​ണ​യ​പ്പൊ​രു​ളാ​യ റ​ബ്ബാ​ക​ട്ടെ, നി​ന്നെ ശ​രീ​ര​ത്തി​ൽ നി​ന്ന് തി​രി​ച്ച് വി​ളി​ക്കു​ക​യും നീ ​അ​വ​നി​ൽ തു​ട​രു​ക​യും ചെ​യ്യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistHistorianSufi singerSAMEER BINSIi sameelpays tribute
News Summary - Sufi singer Sameer Binsi pays tribute to Sameel Illikkal
Next Story