തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിെവച്ച വി.എം. സുധീരനെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. നിലവിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന് യഥേഷ്ടം സമയം കൊടുത്തിരുെന്നന്നും അത് വിനിയോഗിച്ചില്ലെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുനഃസംഘടന വിഷയങ്ങൾ രാഷ്ട്രീയകാര്യസമിതി തീരുമാനത്തിന് വിധേയമാകില്ല. ഭരണഘടന പ്രകാരം അതൊക്കെ കെ.പി.സി.സി പ്രസിഡൻറിെൻറ ഉത്തരവാദിത്തമാണ്. എന്നുകരുതി അടുക്കളപ്പുറത്തിരുന്ന് എടുത്ത തീരുമാനമല്ല.
എ.ഐ.സി.സിയുമായി സംസാരിച്ചും അവരുടെ അംഗീകാരത്തോടെയുമാണ് ഓരോ തീരുമാനവും എടുത്തത്. തങ്ങൾ ചെയ്തത് തെറ്റാണെങ്കിൽ എ.ഐ.സി.സി ചൂണ്ടിക്കാണിക്കും, ചൂണ്ടിക്കാണിച്ചാൽ തിരുത്തും. സുധീരന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കും. വീഴ്ച ഉണ്ടെങ്കിൽ തിരുത്താൻ തയാറാണ്. രൂക്ഷമായ പ്രശ്നങ്ങൾ പാർട്ടിക്കകത്തില്ല. അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടാകാം. അതിെൻറ പേരിൽ ഒരു നേതാവിനെയും ഒറ്റപ്പെടുത്താനോ മാറ്റിനിർത്താനോ ശ്രമിച്ചിട്ടില്ല. നേരത്തെ അദ്ദേഹത്തോട് കൂടിയാലോചിച്ചില്ലെന്ന് പരാതി പറഞ്ഞപ്പോൾ വീട്ടിൽപോയി ക്ഷമ പറഞ്ഞ് താൻ സംസാരിച്ചു. ആ മാന്യതയും അന്തസ്സും കെ.പി.സി.സി നേതൃത്വം കാണിച്ചിട്ടുണ്ട്. സഹപ്രവർത്തകരോടും നേതാക്കളോടും ഭാരവാഹികളോടും സംസാരിച്ച് ഐക്യത്തിെൻറ ഫോർമുല ഉണ്ടാക്കി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപിച്ചത് നടത്തിയെടുക്കാനുള്ള തേൻറടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധീരൻ കോൺഗ്രസിെൻറ പ്രബലനായ നേതാവാണെന്നും അദ്ദേഹത്തോട് ആലോചിക്കേണ്ട കാര്യങ്ങൾ ആലോചിച്ചുതന്നെ മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്തുവീഴ്ച സംഭവിച്ചാലും പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. അലോചനക്കുറവ് ഉണ്ടായെന്ന് ഏതുനേതാവിന് തോന്നിയാലും തിരുത്താൻ തയാറാണ്. അവരെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു നേതാവിനെയും മാറ്റിനിർത്തില്ലെന്നും സതീശൻ വ്യക്തമാക്കി