അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കളെ കാണാൻ സുധാകരൻ
text_fieldsതിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തോടെ ഇടഞ്ഞ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിൽകണ്ട് സംസാരിക്കാൻ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ആറാംതീയതിയിലെ യു.ഡി.എഫ് യോഗത്തിന് ശേഷമോ തൊട്ടടുത്ത ദിവസമോ ആയിരിക്കും കൂടിക്കാഴ്ച.
മുതിർന്ന നേതാക്കളുടെ പിന്തുണയോടെ അപസ്വരങ്ങൾ ഒഴിവാക്കി പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകുകയും അവശേഷിക്കുന്ന കെ.പി.സി.സി പുനഃസംഘടന സുഗമമായി പൂർത്തീകരിക്കുകയുമാണ് ലക്ഷ്യം.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ വിശ്വാസത്തിലെടുത്ത് മാത്രമേ സംസ്ഥാനത്ത് പാർട്ടിക്ക് സുഗമമായി മുന്നോട്ട് േപാകാൻ കഴിയൂ എന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മഞ്ഞുരുകലിന് നേതൃത്വം വഴിതേടുന്നത്.

