Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘റെജി ചെറിയാന്...

‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ ധൈര്യമു​​ണ്ടോ’ -രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

text_fields
bookmark_border
‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ ധൈര്യമു​​ണ്ടോ’ -രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
cancel

ആലപ്പുഴ: കുട്ടനാട് എം.എൽ.എ റെജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ജി. സുധാകരൻ രംഗത്ത്. തന്നെ അറിയിക്കാതെ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും റെജി ചെറിയാൻ സന്ദർശിച്ചെന്ന് സുധാകരൻ ആരോപിച്ചു. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നും ഒരു എം.എൽ.എയുടെ മുകളിൽ മറ്റൊരു എം.എൽ.എ അധികാരം സ്ഥാപിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

‘എന്നെ അറിയിക്കാതെയാണ് റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാന്റേത്. അദ്ദേഹത്തിനെതിരെ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എം.എൽ.എയുടെ മുകളിൽ മറ്റൊരു എം.എൽ.എ അധികാരം സ്ഥാപിക്കുകയാണ്. ഇതെങ്ങനെ ശരിയാവും? ഇരുപത് വർഷം ഞാൻ എം.എൽ.എ ആയിരുന്ന സ്ഥലമാണ് അവിടം. അവിടെത്തെ ഓരോ പ്രദേശങ്ങളും അറിയാം. സന്ദർശിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അറിയിക്കാമായിരുന്നില്ലേ’ -സുധാകരൻ ചോദിച്ചു.

തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ആദ്യമായി എം.എൽ.എയായ ആളാണ് റെജി ചെറിയാൻ. വലിയ സ്ഥാപനത്തിന്റെ ഉടമയും. അവിടെ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്‌നേഹമൊന്നും കാണില്ല. ജലസേചന വകുപ്പ് മന്ത്രിയുടെ അടുത്ത ആളാണ്. അങ്ങനെയൊക്കെയാണെങ്കിലും തകർന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ എപ്പോഴെങ്കിലും അദ്ദേഹം തയാറായിട്ടുണ്ടോ? ഒരു ജനപ്രതിനിധി ഇങ്ങനെ പെരുമാറിയാൽ ശരിയാവി​ല്ലെന്നും’’ - സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sudharanslamsThotapalli spillway
News Summary - Sudhakaran Slams Regi Cherian Over Thottappally Visit: ‘Arrogance of Wealth’
Next Story