Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീഡിയവണ്ണിനെ...

മീഡിയവണ്ണിനെ വിലക്കിയത്​ കെട്ടിച്ചമച്ച ആരോപണങ്ങളിലൂടെയെന്ന്​ വ്യക്​തമായെന്ന്​ സുധാകരൻ

text_fields
bookmark_border
k sudhakaran mp
cancel

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വിലക്കിയത്​ കെട്ടിച്ചമച്ച ആരോപണങ്ങളുപയോഗിച്ചാണെന്ന്​ കോടതി വിധിയിലൂടെ വ്യക്​തമായെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. വാർത്താ സമ്മേളനത്തിൽ ഇത്​ സംബന്ധിച്ച ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം കോടതിയിൽ നൽകിയ രഹസ്യഫയലുകളിൽ എന്തൊക്കെയോ ഉണ്ടെന്നാണ്​ പലരും കരുതിയത്​. എന്നാൽ, ഒന്നുമില്ലെന്ന്​ സുപ്രീം കോടതി വിധിയിലൂടെ ബോധ്യമായിരിക്കുകയാണെന്ന്​ അദ്ദേഹം ചൂണ്ടികാട്ടി.

ഒരാളെയോ സ്ഥാപനത്തെയോ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ കുറ്റമെന്താണെന്ന്​ പറയേണ്ടതുണ്ട്​. മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയപ്പോൾ അതുണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു.

മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ഹൈകോടതി നേരത്തെ ശരിവെച്ചിരുന്നു. കേന്ദ്രം ഹൈകോടതിയിൽ മുദ്രവെച്ച്​ നൽകിയ രഹസ്യഫയലുകൾ പരിശോധിച്ചാണ്​ ഹൈകോടതി വിലക്ക്​ ശരിവെച്ചത്​. എന്നാൽ, അതേ ഫയലുകൾ പരിശോധിച്ച സുപ്രീം കോടതി വിലക്ക്​ നീക്കുകയും വിശദ രേഖകൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തോട്​ ആവശ്യപ്പെടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneMediaOne ban
News Summary - Sudhakaran said it was clear that the ban on Media One was based on fabricated allegations
Next Story