'ഇത് ജനുസ് വേറെ; കെ. സുധാകരനാണിത്'-മോൻസൺ വിവാദത്തിൽ പൊട്ടിത്തെറിച്ച് സുധാകരൻ
text_fieldsമോൻസൺ വിവാദത്തിൽ പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഇത്തരം പൂഴിക്കടകനൊന്നും തന്‍റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും കെ. സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മോൻസന്‍റെ പീഡനത്തിന് ഇരയായവർ നിങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾക്കൊന്നും ഒരു തെളിവുമില്ലെന്നും തെളിവുകൾ കൈവശമുള്ളവർ അത് പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള ദൃശ്യങ്ങളുണ്ടെങ്കിൽ പുറത്തുവിടട്ടെ. തെളിവുകളുണ്ടെങ്കിൽ നടപടി എടുക്കട്ടെ, താൻ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ ഒരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കടൽ നികത്തിയാണ് കൈതോട് വെട്ടിയത്. അതിന് നേതാക്കൻമാരെല്ലാം സഹകരിച്ചു. ചെറിയ കമ്മിറ്റി ആയതുകൊണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയൊന്നും അദ്ദേഹം പറഞ്ഞു.