സുധാകരനെ ഇനി എന്തിന് അനുനയിപ്പിക്കണം -എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജി. സുധാകരന് ബോധ്യമില്ലാത്തതുകൊണ്ടാണല്ലോ പാർട്ടി അംഗത്വം പുതുക്കാതെ പോയതെന്നും അതിന് പാർട്ടി എന്തു ചെയ്യാനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സുധാകരനെ അനുനയിപ്പിക്കുന്നതിനെകുറിച്ച് വാർത്തസമ്മേളനത്തിൽ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
ഒന്നരമണിക്കൂർ വാർത്തസമ്മേളനം നടത്തി അദ്ദേഹം ലോകത്തോട് കാര്യങ്ങൾ മുഴുവൻ പറഞ്ഞല്ലോ. എന്തിനാണ് അദ്ദേഹത്തെ പിന്നെ അനുനയിപ്പിക്കുന്നത്? മെമ്പർഷിപ്പ് പുതുക്കാതെ പാർട്ടിക്ക് പുറത്തുപോയ ആളുടെ കാര്യത്തിൽ ആലോചനയൊന്നുമില്ല. പാർട്ടി അംഗത്വമില്ലാത്തയാൾക്ക് ജനാധിപത്യപരമായി എന്ത് നിലപാടും സ്വീകരിക്കാൻ അവകാശമുണ്ട്.
ജി. സുധാകരൻ കുലംകുത്തിയാണോ എന്ന ചോദ്യത്തിനും പ്രതികരണമുണ്ടായില്ല. മാഷിന്റെ ചിരി കാരണമാണ് അദ്ദേഹം പുറത്തു പോയതെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അതിന് ഞാൻ ഇപ്പോഴും ചിരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. എല്ലാ കാര്യങ്ങളും ജനങ്ങൾക്കറിയാം. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ് അമ്പലപ്പുഴ. ഇടതുമുന്നണി ഉറപ്പായും അവിടെ ജയിക്കും-ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

