Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായി വിജയൻ ചെയ്യുന്നത് തന്നെയാണ് സുധാകരനും ചെയ്തത് -കെ.സുരേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.സുധാകരന്‍റെ പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.സുധാകരന്‍റെ പരാമർശം ജാതി അധിക്ഷേപമായി കാണുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ചെത്തുകാരൻ എന്നത് മോശം ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു. പിണറായി വിജയൻ ചെയ്യുന്നത് തന്നെയാണ് സുധാകരനും ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസിലെ പിളർപ്പ് ബി.ജെ.പിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കെ.സുധാകരന്‍റെ പിണറായി വിജയനെതിരായ പരാമർശം വിവാദമായിരുന്നു. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാൻ എം.എൽ.എയും രംഗത്തെത്തിയെങ്കിലും പിന്നീട് നിലപാട് തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

