Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവർ സംസ്ഥാനത്ത് ഇനിയുമുണ്ട് -ജി. സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവർ സംസ്ഥാനത്ത് ഇനിയുമുണ്ട്. അവർ അർധരാത്രി മദ്യപിച്ച് വാഹനം ഓടിക്കുന്ന മണ്ടൻമാരാണെന്ന് ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എ.എസുകാർ ദൈവമല്ല. അവർ മനുഷ്യർ തന്നെയാണ്. ഐ.എ.എസ് ഒരു മത്സര പരീക്ഷ മാത്രമാണ്. താനിത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
