ശബരിമല: ജെല്ലിക്കെട്ട് സമരം കേരളത്തിൽ ആവർത്തിക്കാനിടയാവരുതെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: ശബരിമല സമരം ഗൗരവമുള്ളതാണെന്നും തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരം കേരളത്തിൽ ആവർത്തിക്കാനിടയാവരുതെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. വിധി നടപ്പാക്കാൻ സർക്കാർ വിശ്വാസികളുടെ അഭിപ്രായം ചോദിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ വലിയ തിടുക്കത്തിലാണ്. ജെല്ലിക്കെട്ട് സമരത്തിലും ഈ തിടുക്കമാണ് പ്രശ്നമാക്കിയത്. ശബരിമല സമരത്തിൽ ഇനിയും ജനപിന്തുണ കൂടും. ബി.ജെ.പി.മുതലെടുപ്പിന് ശ്രമിക്കും. അയ്യപ്പക്ഷേത്രത്തിലെ പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ വിന്യസിക്കാൻ വിശ്വാസികൾ അനുവദിക്കില്ലെന്നും അദ്ദേഹം മീറ്റ് ദി പ്രസിൽ വ്യക്തമാക്കി.
റിവ്യൂ പെറ്റിഷൻ സർക്കാർ നൽകി പ്രശ്നം പരിഹരിക്കണം. തമിഴ്നാട്ടിലെത് പോലെ കലാപം ഇവിടെ ഇല്ലാതെ നോക്കണം. ക്ഷേത്രം പൊളിക്കാൻ ആഹ്വാനം ചെയ്ത പാരമ്പര്യമുള്ളവരാണ് കമ്മ്യൂണിസ്റ്റുകൾ. അവരുടെ സർക്കാർ അങ്ങിനെയാവരുത്. കോടതി വിധിയിലുണ്ടായ ഭയാശങ്ക അകറ്റാൻ സർക്കാർ ഇടപെടണമെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
