‘സമാധി കേസിൽ വരെ മുസ്‍ലിം തീവ്രവാദിയെ കൊണ്ടുവന്നതു പറയും മുൻപ്, ഈ സംഭവം കൂടി ഓർക്കേണ്ടതുണ്ട്...’ -സുദേഷ് എം. രഘു എഴുതുന്നു
text_fieldsകൊച്ചി: ഭരണകൂടവും പാർട്ടികളും മുസ്‍ലിംകൾക്കെതിരെ ഉന്നയിക്കുന്ന വ്യാജ തീവ്രവാദ ആരോപണം സാധാരണക്കാർ കൂടി പ്രയോഗിക്കുന്നുവെന്ന അപകടകരമായ സാഹചര്യത്തെ തുറന്നുകാട്ടുകയാണ് ആക്ടിവിസ്റ്റുകൂടിയായ എഴുത്തുകാരൻ സുദേഷ് എം. രഘു. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ വരെ കുടുംബക്കാർ ‘മുസ്‍ലിം തീവ്രവാദി’ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
അയൽവക്കത്തോ തൊഴിലിടത്തിലോ ഒക്കെയുള്ള ഏതെങ്കിലും മുസ്‍ലിം വ്യക്തിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവന്റെ മുസ്‍ലിം ഐഡന്റിറ്റി വെച്ച് അവനു ‘പണി’ കൊടുക്കാം എന്നു ചിന്തിക്കുന്ന ‘സാധാരണക്കാരുടെ’ എണ്ണം ചില്ലറയല്ലെന്ന് സുദേഷ് എം. രഘു ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതൊക്കെ വെച്ചു നോക്കുമ്പോൾ സമാധി സ്വാമി മുസ്‍ലിം ഭീകരത പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതൊന്നും അത്ഭുതപ്പെടേണ്ട കാര്യമേയല്ലെന്നും അദ്ദേഹം പറയുന്നു.
‘സമാധി കേസിൽ വരെ മുസ്‍ലിം തീവ്രവാദിയെ കൊണ്ടുവന്നതു പറയും മുൻപ്, കഴിഞ്ഞയാഴ്ച നടന്ന സംഭവം ഓർക്കേണ്ടതുണ്ട്. ആയുഷ് കുമാർ ജെയ്സ്വൾ എന്ന പ്ലസ്ടൂക്കാരൻ അയൽവാസിയായ നാസിർ പഠാനു ‘പണി’ കൊടുക്കാൻ, ആ പേരിൽ ഐഡി ഉണ്ടാക്കുകയും "ഇൻശാ അല്ലാഹ്, കുംഭമേളയിൽ ബോംബ് വെക്കും. അല്ലാഹു അക്ബർ "എന്നൊക്കെ എഴുതി വിടുകയുമാണു ചെയ്തത്.. (ഹിന്ദുക്കളെ പച്ചത്തെറിയും വിളിച്ചിട്ടുണ്ട് ). ഇതിൽ ഏറ്റവും ദുഖകരവും അപകടകരവും എന്നത് അയാളുടെ പ്രായമാണ്. ആ മുഖം കണ്ടാൽ, ശരിക്കും ബാല്യം വിട്ടു മാറിയിട്ടില്ലെന്നു തോന്നും. ഈ കുഞ്ഞു മനസ്സിൽപ്പോലും, ഒരു മുസ്‍ലിമിനു പണി കൊടുക്കാൻ ഒരു വ്യാജ മുസ്‍ലിം ഭീകരാക്രമണം മതി എന്ന "ഐഡിയ" വന്നിട്ടുണ്ടെങ്കിൽ, ഇവിടെത്തെ സ്റ്റേറ്റ്, ഡീപ് സ്റ്റേറ്റ് ഏജൻസികളൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാവുമെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ..’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
മുസ്‍ലിം വിരുദ്ധതയുടെ ജനകീയത എന്നത് അതിനെ ഒരു മിനിമം ഗ്യാരന്റിയുള്ള ആയുധമാക്കി മാറ്റിയിട്ടുണ്ട്. മുസ്‍ലിം ഭീകരവാദം / തീവ്രവാദത്തെപ്പറ്റിയുള്ള ജനപ്രിയ നരേറ്റിവുകൾ ഏറ്റവും "നിഷ്കളങ്കൻ / സാധാരണക്കാരൻ " വരെ എടുത്തു് ഉപയോഗിക്കുന്ന ലെവലിലെത്തി. ഫോൾസ് ഫ്ലാഗ് എന്നത് ഭരണകൂടങ്ങൾ മാത്രമല്ല, വ്യക്തികളും വളരെ ഈസി ടൂളായി ഉപയോഗിക്കാൻ തുടങ്ങീട്ടുണ്ട്..
സമാധി കേസിൽ വരെ മുസ്‍ലിം തീവ്രവാദിയെ കൊണ്ടുവന്നതു പറയും മുൻപ്, കഴിഞ്ഞയാഴ്ച നടന്ന സംഭവം ഓർക്കേണ്ടതുണ്ട്. ആയുഷ് കുമാർ ജെയ്സ്വൾ എന്ന പ്ലസ്ടൂക്കാരൻ അയൽവാസിയായ നാസിർ പഠാനു "പണി" കൊടുക്കാൻ, ആ പേരിൽ ഐഡി ഉണ്ടാക്കുകയും "ഇൻശാ അല്ലാഹ്, കുംഭമേളയിൽ ബോംബ് വെക്കും. അല്ലാഹു അക്ബർ "എന്നൊക്കെ എഴുതി വിടുകയുമാണു ചെയ്തത്.. (ഹിന്ദുക്കളെ പച്ചത്തെറിയും വിളിച്ചിട്ടുണ്ട് )
ഇതിൽ ഏറ്റവും ദുഖകരവും അപകടകരവും എന്നത് അയാളുടെ പ്രായമാണ്. ആ മുഖം കണ്ടാൽ, ശരിക്കും ബാല്യം വിട്ടു മാറിയിട്ടില്ലെന്നു തോന്നും(കമന്റ് നോക്കുക ).
ഈ കുഞ്ഞു മനസ്സിൽപ്പോലും, ഒരു മുസ്‍ലിമിനു പണി കൊടുക്കാൻ ഒരു വ്യാജ മുസ്‍ലിം ഭീകരാക്രമണം മതി എന്ന "ഐഡിയ" വന്നിട്ടുണ്ടെങ്കിൽ, ഇവിടെത്തെ സ്റ്റേറ്റ്, ഡീപ് സ്റ്റേറ്റ് ഏജൻസികളൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാവുമെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ..
അയൽവക്കത്തോ തൊഴിലിടത്തിലോ ഒക്കെയുള്ള ഏതേലും മുസ്‍ലിം വ്യക്തിയുമായി എന്തേലും പ്രശ്നം ഉണ്ടായാൽ അവന്റെ മുസ്‍ലിം ഐഡന്റിറ്റി വെച്ച് അവനു പണി കൊടുക്കാം എന്നു ചിന്തിക്കുന്ന "സാധാരണക്കാരുടെ " എണ്ണം ചില്ലറയല്ല., (സമാധി സ്വാമി മുസ്‍ലിം ഭീകരത പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതൊന്നും അത്ഭുതപ്പെടേണ്ട കാര്യമേയല്ല; ഇതൊക്കെ വെച്ചു നോക്കുമ്പോൾ.)
ഒന്നു കൂടെ പറയാതെ വയ്യ: ഇത് മറ്റു സമുദായക്കാർ മാത്രം ചെയ്യുന്നതാണെന്ന് മുസ്‍ലിംകൾ കരുതരുത്. മറ്റൊരു മുസ്‍ലിം വ്യക്തിക്ക് / സംഘടനക്ക് പണി കൊടുക്കാനും സ്വന്തം മുഖ്യധാര സ്ഥാനം ഉറപ്പിക്കാനും സ്റ്റേറ്റിന്റെ ഭീകരവാദ നരേറ്റിവ് ഏറ്റു പാടുന്ന മുസ്‍ലിംകളും ഉണ്ട്..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.