Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഡാനിൽ ആഭ്യന്തര സംഘര്‍ഷത്തിനിടെ മലയാളി വെടിയേറ്റു മരിച്ചു

text_fields
bookmark_border
albert
cancel

ആലക്കോട് (കണ്ണൂർ): ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൈനികരും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കണ്ണൂർ ആലക്കോട് സ്വദേശി വെടിയേറ്റു മരിച്ചു. ആലക്കോട് നെല്ലിപ്പാറ കാക്കടവിലെ ആലിവേലില്‍ അഗസ്റ്റിന്റെ മകന്‍ ആല്‍ബര്‍ട്ടാണ് (48) മരിച്ചത്.

വിമുക്തഭടനായ ആല്‍ബര്‍ട്ട് ആറു മാസമായി സുഡാനിലെ ദാല്‍ ഗ്രൂപ് ഓഫ് കമ്പനിയില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു. ആല്‍ബര്‍ട്ട് താമസിച്ചിരുന്ന ഫ്ലാറ്റിലെ ജനല്‍ വഴിയാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി കാനഡയിലുള്ള മകനുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.

രണ്ടാഴ്ച മുമ്പ് ഭാര്യ സൈബല്ലയും ഇളയമകള്‍ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെയെത്തിയിരുന്നു. അടുത്തയാഴ്ച മൂവരും നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ജീവനെടുത്ത ദുരന്തം. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. മേഴ്‌സിയാണ് മാതാവ്. സഹോദരിമാര്‍: സ്റ്റാര്‍ലി, ശര്‍മി. ഇന്ത്യന്‍ എംബസിയുടെ നയതന്ത്ര ചാനല്‍ വഴി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sudan clashes; keralite was shot dead
Next Story