ഗൂഢാലോചന നടത്തിയത് സർക്കാർ –എസ്.യു.സി.െഎ നേതാവ് മിനി
text_fieldsതിരുവനന്തപുരം: ജിഷ്ണു കേസിൽ ഗൂഢാലോചന നടത്തുന്നത് സർക്കാറാണെന്ന് എസ്.യു.സി.െഎ പ്രവർത്തക മിനി. മഹിജയുടെ സമരത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ജിഷ്ണുവിെൻറ കുടുംബാംഗങ്ങളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് നാലുപേരുെട അറസ്റ്റ്. സ്വാശ്രയ മാനേജ്മെൻറ് തലത്തിനൈഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസും കൂട്ടാളികളും ഗൂഢാലോചന നടത്തി ജിഷ്ണുവിനെ കൊന്നു. അത് ഒളിക്കാൻ ഇപ്പോൾ സർക്കാർ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ പൊതു സമൂഹം നടത്തുന്ന സമരത്തിൽ ഗൂഢാലോചനയില്ലെന്നും മിനി പറഞ്ഞു.
വിദ്യാഭ്യാസ കച്ചവടക്കാർക്കതിരെ ജിഷ്ണുവിെൻറ കുടുംബം ധൈര്യത്തോടെ മുന്നോട്ടു വരുേമ്പാൾ അതിനെ പിന്തുണക്കേണ്ടതുണ്ട്. അതിനാലാണ് സമരത്തിനെത്തിയതെന്നും എന്നാൽ ഡി.ജി.പിയെ കാണാൻ അനുവദിക്കാതെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും മിനി പറഞ്ഞു.
