കേന്ദ്രമന്ത്രിയുടെ രാജി വിദ്യാർഥി സമരത്തിന്റെ വിജയം -കെ.സി വേണുഗോപാൽ
text_fieldsകരുനാഗപ്പള്ളി: രാജ്യത്തെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഉജ്വലസമരത്തിന്റെ അഭിമാനകരമായ വിജയമാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കരുനാഗപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കാരവും ധാർഷ്ട്യവുംകൊണ്ട് സമരങ്ങളെ അടിച്ചമർത്താമെന്ന നരേന്ദ്ര മോദിയുടെ മിഥ്യാധാരണയാണ് പോരാട്ടത്തിനുമുന്നിൽ മുട്ടുകുത്തിയത്. രാഷ്ട്രീയം മറന്ന് ധാർമികമായ ആവശ്യത്തിനുവേണ്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ജനാധിപത്യമര്യാദകൾ കാറ്റിൽപറത്തി പെൺകുട്ടികളടക്കം സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
പ്രതിപക്ഷം ആരോപണം ഉന്നയിച്ച സമയത്തുതന്നെ മാതൃകാപരമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ രാജ്യതലസ്ഥാനം സമരത്തിന് വേദിയാകുമായിരുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും സർക്കാർ തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

