'ഒറ്റ ടീമായി പ്രവർത്തിച്ചതിന്റെ ഫലം'; ഷൗക്കത്തിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഒരു ടീമായി പ്രവർത്തിച്ചതിന്റെ ഫലമാണ് നിലമ്പൂരിലെ യു.ഡി.എഫ് വിജയമെന്ന് പ്രിയങ്കഗാന്ധി എം.പി. വിജയിച്ച ആര്യാടൻ ഷൗക്കത്തിനെ പ്രിയങ്ക ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
'സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും, ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. എല്ലാത്തിനുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വലിയ നന്ദി'.- എന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്. രാജ്യത്തിന്റെ ഭരണഘടനയിലും യു.ഡി.എഫിന്റെ ആശയങ്ങളിലും ജനം അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള പാതയിൽ വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകള്‍ ഷൗക്കത്ത് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ 19,760 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി മോഹൻ ജോർജ് 8,648 വോട്ടുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

