സബർബൻ റെയിൽ പദ്ധതിക്ക് ഭരണാനുമതി
text_fieldsകോട്ടയം: അഞ്ചു വർഷത്തോളം ചുവപ്പുനാടയിൽ കുടുങ്ങി ഉപേക്ഷിെച്ചന്ന് കരുതിയ തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ പദ്ധതിക്ക് (റാപ്പിഡ് റെയിൽ ട്രാൻസിസ്റ്റ് സിസ്റ്റം) ഒടുവിൽ സംസ്ഥാന സർക്കാറിെൻറ പച്ചക്കൊടി.
നാലു വർഷം മുമ്പ് സാധ്യത പഠനമടക്കം നടപടികൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് തയാറാക്കി റെയിൽവേയും സംസ്ഥാന സർക്കാറും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചെങ്കിലും തുടർനടപടികൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 3100 കോടി മൊത്തം ചെലവുവരുന്ന പദ്ധതിയുടെ 50 ശതമാനത്തോളം തുക സർക്കാർ നൽകും. പുതിയ റെയിൽവേ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാറും റെയിൽവേയും ചേർന്ന് രൂപവത്കരിച്ച കേരള റെയിൽവേ വികസന കോർപേറഷനാകും ഇൗപദ്ധതിയുെട നിർമാണച്ചുമതല. കിഫ്ബിയിൽനിന്ന് 800 കോടി പദ്ധതിക്കായി അനുവദിക്കാനാണ് സർക്കാർ തീരുമാനമേത്ര.
എന്നാൽ, തുകയുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ലെന്ന് കേരള റെയിൽ വികസന കോർപറേഷൻ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിെൻറ ഭരണാനുമതി കിട്ടിയ സാഹചര്യത്തിൽ ഇനി നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂർവരെ ആദ്യഘട്ടമായി നിർമാണ ആരംഭിക്കുന്ന സബർബൻ പദ്ധതി പിന്നീട് കോട്ടയം ഭാഗത്തേക്ക് നീട്ടുന്ന കാര്യവും പരിഗണിക്കും. മുംബൈ റെയിൽവേ വികാസ് കോർപറേഷനാണ് പദ്ധതിയുടെ സാധ്യതാപഠനം നടത്തിയത്.
പദ്ധതി ലാഭകരമാകുമെന്നായിരുന്നു റിേപ്പാർട്ട്. നിലവിലെ പാതകളിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും യാത്രാതടസ്സങ്ങളും മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ഇത് ശാശ്വത പരിഹാരമാകുമെന്നും റെയിൽവേ അധികൃതർ പറയുന്നു. 126 കിലോമീറ്ററിലാണ് പുതിയ പാത.
സ്ഥലം ഏറ്റെടുക്കലടക്കം നടപടി വേഗത്തിലാക്കാൻ സർക്കാർ ഫാസ്റ്റ്് ട്രാക്ക് സംവിധാനത്തിന് നേരത്തേ രൂപം നൽകിയിരുന്നു. നേമം-കൊച്ചുവേളി സ്റ്റേഷനുകളുെട നവീകരണം, എറണാകുളത്തെ റെയിൽ ട്രാൻസിസ്റ്റ് ഹബ് അടക്കം നിരവധി പദ്ധതികളും കേരള റെയിൽ വികസന േകാർപറേഷെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
