Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുബീറയുടേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു

text_fields
bookmark_border
Sabeera-Farhat-murder
cancel
camera_alt

കൊല്ലപ്പെട്ട സുബീറ ഫർഹത്ത്

മലപ്പുറം: വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 21കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫർഹത്തി​ന്‍റേതാണെന്ന് പൊലീസ്. സുബീറയുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്. അതിന് ശേഷമാണ് മണ്ണിനുള്ളിൽ നിന്ന് മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്​ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്​തപ്പോഴാണ്​ മൃതദേഹത്തിന്‍റെ കാൽ മാത്രമാണ് കണ്ടെത്തിയത്. പിന്നീട് രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെക്കുകയായിരുന്നു.

40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തി​ന്‍റെ (21) മൃതദേഹമാണ്​ ചൊവ്വാഴ്​ച കണ്ടെത്തിയത്​. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേതാണോയെന്ന് പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട്​​ ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവി​ന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാൾ യുവതിയെ ശ്വാസംമുട്ടിച്ചാണ്​ കൊലപ്പെടുത്തിയതെന്നാണ്​ പൊലീസിൽ നിന്ന്​ ലഭിച്ച വിവരം. മൃത​േദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ്​ പ്രതി.

യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം വ്യക്തത വരുമെന്ന് ​െപാലീസ്​ പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ്​ നിരീക്ഷണത്തിലായിരുന്നു. കസ്​റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Subira's body found buried; Relatives identified
Next Story