സുബീറ ഫർഹത്ത്: അരികിലായിട്ടും അറിയാതെ 40 ദിവസം....
text_fieldsവെട്ടിച്ചിറയിലെ ഡെൻറല്‍ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ മാർച്ച് 10നാണ് കാണാതായത്. രാവിലെ ഒമ്പതിന് പതിവുപോലെ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു.
അര കിലോമീറ്ററോളം നടന്നുവേണം വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിലുള്ള ബസ് സ്റ്റോപ്പിലെത്താൻ. 150 മീറ്ററോളം വഴിയരികിൽ വീടുകളൊന്നുമില്ല. വിജനമായ ഈ പാതക്ക് ശേഷം ഇവർ പോവുന്ന റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ കാണാതായ ദിവസം യുവതി പോവുന്ന ദൃശ്യം പതിഞ്ഞിരുന്നില്ല.
ജോലി സ്ഥലത്ത് എത്തിയില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടർ വിളിച്ചു പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സ്വിച്ച് ഓഫായി. ഏഴുമാസമായി യുവതി വെട്ടിച്ചിറയിലെ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു.
വളാഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയും പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സുബീറയുടെ ഫോൺ വിശദാംശങ്ങൾ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.