സുബി സുരേഷ് പറയുന്നു; എല്ലാവരെയും വീണ്ടും കാണാം നന്ദി..
text_fieldsകലാസ്വാദകരെ ദു:ഖത്തിലാഴ്ത്തി സുബി സുരേഷ് വിടവാങ്ങി. ഇപ്പോഴിതാ സുബി സുരേഷ് ഫേസ് ബുക്ക് പേജിൽ നിന്നുളള കുറിപ്പ് ആരാധകരുടെ നെഞ്ചിടിപ്പായി മാറുകയാണ്. പേജ് അഡ്മിനാണ് പുതിയ പോസ്റ്റിട്ടത്. പോസ്റ്റിങ്ങനെ: ``ഓരോ പുതിയ തുടക്കവും മറ്റു ചില തുടക്കങ്ങളുടെ അവസാനത്തിൽ നിന്നാണ് വരുന്നത്. എല്ലാവരെയും വീണ്ടും കാണാം നന്ദി...''
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്, ആലുവയിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്ന് രാവിലെ 10മണിയോടെയായിരുന്നു അന്ത്യം. ഹാസ്യരംഗത്ത് തന്റെതായ ഇടം നേടിയ താരമാണ് സുബി സുരേഷ്.
സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്നു മികച്ച പ്രകടനമായിരുന്നു സുബി കാഴ്ചവെച്ചത്. ഏത്, വേദിയിലും പ്രേക്ഷകരിൽ ഒരാളെപ്പോലെ പെരുമാറാൻ കഴിഞ്ഞത് ഏറെ നേട്ടമായി. നിരവധി പരിപാടികളിൽ അവതാരകയെന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞതും ഈയൊരു സവിശേഷതകൊണ്ടുതന്നെയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

