Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസിൽ ചേർന്ന്​ യുദ്ധം...

ഐ.എസിൽ ചേർന്ന്​ യുദ്ധം ചെയ്​തെന്ന കേസ്​: സുബ്​ഹാനി കുറ്റക്കാരനെന്ന്​ കോടതി, ശി​ക്ഷ തി​ങ്ക​ളാ​ഴ്​​ച

text_fields
bookmark_border
ഐ.എസിൽ ചേർന്ന്​ യുദ്ധം ചെയ്​തെന്ന കേസ്​: സുബ്​ഹാനി കുറ്റക്കാരനെന്ന്​ കോടതി, ശി​ക്ഷ തി​ങ്ക​ളാ​ഴ്​​ച
cancel
camera_alt

ഐ.എസ് കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ കൊച്ചി എൻ.ഐ.എ കോടതിയിൽനിന്ന്​ പുറത്തേക്ക് കൊണ്ടുവരുന്നു

കൊ​ച്ചി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ.​എ​സി​നൊ​പ്പം ചേ​ർ​ന്ന്​ ഇ​റാ​ഖി​നെ​തി​രെ യു​ദ്ധം ചെ​യ്​​തെ​ന്ന കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ കോ​ട​തി. തൊ​ടു​പു​ഴ മാ​ര്‍ക്ക​റ്റ് റോ​ഡ് മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ സു​ബ്ഹാ​നി ഹാ​ജാ മൊ​യ്തീ​നെ​യാ​ണ്​ (34) എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി പി. ​കൃ​ഷ്​​ണ​കു​മാ​ർ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ തി​ങ്ക​ളാ​ഴ്​​ച വി​ധി​ക്കും. ഇ​ന്ത്യ​യു​മാ​യി സ​ഖ്യ​ത്തി​ലു​ള്ള ഏ​ഷ്യ​ൻ ശ​ക്​​തി​ക്കെ​തി​രെ യു​ദ്ധം ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 125 പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ദ്യ കേ​സാ​ണി​ത്.

ഐ.​പി.​സി 125ന്​ ​പു​റ​മെ യു.​എ.​പി.​എ 20 (ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​വു​ക), 38, 39 (അ​ത്ത​രം സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യി കു​റ്റ​കൃ​ത്യ​ത്തി​ന്​ സ​ഹാ​യം ചെ​യ്യു​ക) എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​യി ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ്​​ പ്ര​തി​ക്കെ​തി​രെ തെ​ളി​ഞ്ഞ​ത്. അ​തേ​സ​മ​യം യു​ദ്ധ​ത്തി​നാ​യി ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ശേ​ഖ​രി​ച്ച​തി​ന് ഐ.​പി.​സി 122ാം വ​കു​പ്പ് ചു​മ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത്​ തെ​ളി​യി​ക്കാ​ൻ എ​ൻ.​ഐ.​എ​ക്കാ​യി​ല്ല. അ​ക്ര​മ​ത്തി​ല​ല്ല, സ​മാ​ധാ​ന​ത്തി​ലാ​ണ്​ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ശി​ക്ഷ വി​ധി​ക്കു​േ​മ്പാ​ൾ പ്രാ​യ​വും കു​ടും​ബ​സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ സു​ബ്​​ഹാ​നി കോ​ട​തി​യോ​ട്​ അ​പേ​ക്ഷി​ച്ചു. ഇ​ന്ത്യ​ക്കോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നോ എ​തി​രെ യു​ദ്ധം ചെ​യ്തി​ട്ടി​ല്ല. കോ​ട​തി​വി​ധി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ, അ​ന്തി​മ​വി​ധി സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​​േ​ൻ​റ​താ​ണെ​ന്നും സു​ബ്​​ഹാ​നി പ​റ​ഞ്ഞു. അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഇ​റാ​ഖി​ൽ പോ​കും​മു​മ്പ് ഇ​ന്ത്യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ചെ​യ്​​ത കു​റ്റ​ത്തി​ൽ ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്നും അ​തി​നാ​ൽ പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ, ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ 122 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ സു​ബ്​​ഹാ​നി പ്ര​തി​യാ​ണെ​ന്ന്​ വി​ധി​ച്ച​ത്. ഐ.​എ​സി​നൊ​പ്പം ചേ​ർ​ന്ന്​ യു​ദ്ധം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഇ​റാ​ഖി​ൽ പോ​യ​തെ​ന്നും അ​വി​ടെ യു​ദ്ധം ചെ​യ്​​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ന​ക​മ​ല ഐ.​എ​സ്​ കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ 2016 ഒ​ക്ടോ​ബ​റി​ലാ​ണ് എ​ൻ‌.​ഐ‌.​എ സു​ബ്​​ഹാ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, തു​ർ​ക്കി വ​ഴി ഇ​റാ​ഖി​ലേ​ക്ക് പോ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പ്ര​ത്യേ​കം കേ​സ്​ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ വി​ട്ട സു​ബ്​​ഹാ​നി 2015 ഏ​പ്രി​ലി​ൽ ഇ​റാ​ഖി​ൽ എ​ത്തി. തു​ട​ർ​ന്ന്​ മൂ​സി​ലി​ന​ടു​ത്ത യു​ദ്ധ​മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം നേ​ടി. സു​ഹൃ​ത്ത്​ യു​ദ്ധ​ത്തി​നി​ടെ മ​രി​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, അ​വി​ടെ​വെ​ച്ച്​ ജയിലായെങ്കി​ലും പി​ന്നീ​ട്​ മോ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISISNIA
Next Story