Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണില്ലാത്ത ക്രൂരത...

കണ്ണില്ലാത്ത ക്രൂരത മൂന്നര പവനുവേണ്ടി; സുബീറയുടെ ഘാതകന്‍റെ വെളിപ്പെടുത്തലിങ്ങ​നെ

text_fields
bookmark_border
കണ്ണില്ലാത്ത ക്രൂരത മൂന്നര പവനുവേണ്ടി; സുബീറയുടെ ഘാതകന്‍റെ വെളിപ്പെടുത്തലിങ്ങ​നെ
cancel

ആതവനാട്​ (മലപ്പുറം): 21 കാരിയെ പട്ടാപ്പകൽ കൊലചെയ്​തത്​ മൂന്നര പവൻ സ്വർണത്തിന്​ വേണ്ടിയെന്ന്​ പ്രതി അൻവറിന്‍റെ മൊഴി. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന്​ 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച്​ ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത്​ മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ്​ അൻവർ പൊലീസിനോട്​ പറഞ്ഞത്​.

മൃതദേഹം ചാക്കിൽ ​കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക്​ കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത്​ മൃതദേഹം മൂടി. പിന്നീട്​ കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന്​ അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.

മറ്റു നിരവധി സ്​ത്രീകളുമായി ബന്ധമുണ്ടായിരുന്ന പ്രതിക്ക്​ ആ ഇനത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. അങ്ങിനെയുള്ള ബാധ്യത തീർക്കാനായി ജോലിക്ക്​ പോകുന്ന സുബീറയെ ആക്രമിക്കാൻ ഇയാൾ പദ്ധതി തയാറാക്കുകയായിരുന്നു.

സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ്​ പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക്​ പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ മനസിലാക്കിയ പൊലീസ്​ ചുറ്റു പരിസരങ്ങളിൽ ​ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധന വരെ നടത്തിയിരുന്നു.

നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പൊലീസ്​ സംഘത്തിന്​ സഹായങ്ങൾ ചെയ്​തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന്​ ഒട്ടും ഇട നൽകാത്ത വിധമായിരുന്നു അയാളുടെ പെരുമാറ്റം.

സുബീറ പരിസരം വിട്ട്​ പുറത്തു പോയിട്ടില്ലെന്ന്​ ഉറപ്പിച്ച പൊലീസ്​ പ്രദേശ​ത്ത്​ അരിച്ചുപെറുക്കി പരിശോധന നടത്തിയപ്പോഴാണ്​ സമീപത്തെ പറമ്പിൽ മണ്ണിളകി കിടക്കുന്നത്​ ശ്രദ്ധിക്കുന്നത്​. ഇതു സംബന്ധിച്ചുള്ള പൊലീസിന്‍റെ ചോദ്യങ്ങൾക്ക്​ അൻവർ നൽകിയ മറുപടിയിലെ അവ്യക്​തതയാണ്​ ​അന്വേഷണസംഘത്തിന്​ സംശയം ജനിപ്പിച്ചത്​. കൂടുതൽ പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

40 ദിവസം മുമ്പാണ്​ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തി​നെ (21) കാണാതായത്​. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subeera farhath
News Summary - subeera murder case update
Next Story