Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടിയിലായത്​...

പിടിയിലായത്​ തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്നയാൾ, നാട്ടുകാർക്ക്​ ഞെട്ടൽ -വാർഡ്​ കൗൺസിലർ പറയുന്നതിങ്ങനെ

text_fields
bookmark_border
പിടിയിലായത്​ തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്നയാൾ, നാട്ടുകാർക്ക്​ ഞെട്ടൽ -വാർഡ്​ കൗൺസിലർ പറയുന്നതിങ്ങനെ
cancel

ആതവനാട്​ (മലപ്പുറം): 21കാരിയെ പട്ടാപ്പകൽ കൊലചെയ്​ത്​ കുഴിച്ചുമൂടിയത്​ നാട്ടുകാരനും പെൺകുട്ടിയുടെ അയൽവാസിയുമായ അൻവറാണെന്ന്​ വിശ്വസിക്കാനാകാതെ നാട്ടുകാർ. തിരച്ചിലിൽ സജീവമായി ഉണ്ടായിരുന്ന പ്രതി പൊലീസിനെ സഹായിക്കാനും രംഗത്തുണ്ടായിരുന്നു.

വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറും പ്രദേശവാസിയുമായ മുജീബ്​ വലാസി പറയുന്നതിങ്ങനെ:

''നാടിനെ നടുക്കിയ തിരോധാനമായിരുന്നു സുബീറയുടേത്​. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്​ മുതൽ പൊലീസിന്​ പ്രദേശത്ത്​ സംശയമുണ്ടായിരുന്നു. പ്രദേശം കേന്ദ്രീകരിച്ച്​ പൊലീസ്​ അന്വേഷണം നടന്നിത്തിയിരുന്നു. രണ്ടുമൂന്ന്​ ആഴ്ചകളായി പ്രതിയെ പൊലീസിന്​ സംശയമുണ്ടായിരുന്നു.

പെൺകുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്ത്​ മണ്ണ്​ നീക്കി പരിശോധന നടത്തുന്നതിനിടെ ''ഇന്ന്​ നോ​െമ്പാക്കെ തുറന്നുകഴിഞ്ഞ്​ നാളെ മാന്താം'' എന്ന്​ പ്രതി പറഞ്ഞിരുന്നു. ഇത്​ പൊലീസിന്‍റെ സംശയം ഉറപ്പിച്ചു. പൊലീസ്​ പക്ഷേ ഇന്നലെത്തന്നെ മുഴുവനായി മാന്തുകയും പെൺകുട്ടിയുടെ ശരീര ഭാഗം കണ്ടെടുക്കുകയും ചെയ്​തു.

പൊതുവിൽ ഇത്​ ആളുകളില്ലാത്ത സ്ഥലമാണ്​. കല്ലുവെട്ടുന്ന കുഴി സമീപത്തുണ്ട്​. ഇവിടെ പെ​ട്ടെന്ന്​ മണ്ണിട്ട്​ നികത്തിയത്​ സംശയം ജനിപ്പിച്ചു. കോഴിവേസ്​റ്റ്​ കൊണ്ടുവന്നിട്ടതിനാൽ നല്ല മണമുണ്ടെന്നും​ പെ​ട്ടെന്ന്​ തന്നെ മണ്ണ്​ വേണമെന്നും പ്രതി ജെ.സി.ബി ഡ്രൈവറോട്​ പറഞ്ഞിരുന്നു.

നാട്ടിൽ എല്ലാവർക്കും അറിയാവുന്നയാളാണ്​​ അൻവർ. എല്ലാ വിഷയത്തിലും സജീവമായി ഇടപെടുന്നയാളാണ്​. പ്രശ്​നത്തിലൊന്നും ഉള്ളതായി അറിവില്ല. ഉള്ളിൽ ക്രിമിനൽ സ്വഭാവമുണ്ടെന്ന വിവരം​ ഞെട്ടിക്കുന്നതാണ്​. കൂലിപ്പണി, മരംവെട്ട്​ തുടങ്ങിയ ജോലികൾക്കൊപ്പം സ്വന്തം സ്ഥലത്തിന്‍റെ കാര്യങ്ങളും നോക്കി നടത്തുന്നു. പെൺകുട്ടിയെ തിരയാൻ കഴിഞ്ഞ ദിവസങ്ങളില്ലൊം നാട്ടുകാരുടെ കൂടെ സജീവമായി ഉണ്ടായിരുന്ന ആളാണെന്നതാണ്​ എല്ലാവരെയും അമ്പരപ്പിക്കുന്നത്​. അൻവറിനെതിരെ രണ്ട്​ മൂന്ന്​ ദിവസങ്ങൾക്ക്​ മുമ്പ്​ സംശയത്തിന്‍റെ പേരിൽ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യാനൊരുങ്ങിയപ്പോൾ ഉറപ്പില്ലാതെ അങ്ങനെയൊന്നും ചെയ്യേണ്ട എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലും ​പറഞ്ഞത്​. പ്രതിക്ക്​ 10 ലക്ഷത്തോളം രൂപ കടമുണ്ട്​്​. മറ്റൊരു സ്​ത്രീയുമായുള്ള ബന്ധത്തിന്‍റെ പേരിൽ കുറച്ച്​ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നറിയുന്നു. മൂന്നരപ്പവൻ മാത്രമാണ്​ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കിട്ടിയിട്ടുള്ളത്​''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subeera farhathsubeera murder case
Next Story