പെൻഷൻകാരിക്ക് കോവിഡ്; സബ് ട്രഷറി ഒാഫിസർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ ക്വാറൻറീനിൽ
text_fieldsപാലക്കാട്: പെൻഷൻ വാങ്ങാനെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് സബ് ട്രഷറിയിലെ ട്രഷറി ഒാഫിസർ അടക്കം മൂന്നുപേർ ക്വാറൻറീനിൽ പോയി. ട്രഷറി ഒാഫിസർ, പെൻഷൻ ക്ലർക്ക്, സീനിയർ ക്ലർക്ക് എന്നിവരാണ് ക്വാറൻറീനിൽ പോയത്. കഴിഞ്ഞ 24ന് സബ്ട്രഷറിയിൽ ഫാമിലി പെൻഷൻ വാങ്ങാനെത്തിയ പറളി സ്വദേശിനിക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ് ചൊവ്വാഴ്ച മുതൽ 14 ദിവസം നിരീക്ഷണത്തിൽ പോയത്.
ഇതുസംബന്ധിച്ച് ജില്ല ട്രഷറി ഒാഫിസർ, ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ മാസം, ജില്ല ആശുപത്രി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ല ട്രഷറിയിലെ മൂന്ന് ജീവനക്കാർ ക്വാറൻറീനിൽ പോയിരുന്നു. ട്രഷറിയിൽ ബില്ല് മാറാൻ എത്തിയ ഇദ്ദേഹവുമായി നേരിട്ട് ഇടപഴകിയവരാണ് നിരീക്ഷണത്തിൽ പോയത്.
പെൻഷൻ, ശമ്പള ബില്ലുകൾ മാറാൻ നൂറുകണക്കിന് ആളുകളാണ് ട്രഷറിയിൽ എത്തുന്നത്. സാമൂഹിക അകലം പാലിക്കാൻ കഴിയാത്തത് ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.