Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 53 ഓളം സബ് ...

സംസ്ഥാനത്ത് 53 ഓളം സബ് രജിസ്​ട്രാർ ഒാഫിസുകൾക്ക്​ നാഥനില്ല

text_fields
bookmark_border
സംസ്ഥാനത്ത് 53 ഓളം സബ് രജിസ്​ട്രാർ ഒാഫിസുകൾക്ക്​ നാഥനില്ല
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 53 ഓ​ളം സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ൽ സ​ബ് ര​ജി​സ്​​ട്രാ​ർ​മാ​രി​ല്ല. എ​ട്ട്​ ജി​ല്ല ര​ജി​സ്​​ട്രാ​ർ ഓ​ഫി​സു​ക​ളി​ലും നാ​ഥ​നി​ല്ല. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ പോ​ലും ജി​ല്ല ര​ജി​സ്​​ട്രാ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് സ​ബ്​ ര​ജി​സ്​​ട്രാ​ർ​മാ​രാ​ണ്. നി​യ​മ​നം നീ​ളു​ന്ന​ത്​ ക്ര​മ​ക്കേ​ടി​ന്​ വ​ഴി​യൊ​രു​ക്കാ​നാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

ലോ​ക്ഡൗ​ൺ കാ​ര​ണം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ മി​ക്ക സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. പ​ല ഒാ​ഫി​സു​ക​ളി​ലും സ​ബ്​ ര​ജി​സ്​​ട്രാ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ഹെ​ഡ്ക്ല​ർ​ക്കും യു.​ഡി ക്ല​ർ​ക്കു​മാ​രു​മാ​ണ്. നാ​ഥ​നി​ല്ലാ​ത്ത​തു​കാ​ര​ണം കൈ​മാ​റ്റം ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ ദി​വ​സ​ങ്ങ​ളാ​യി​ട്ടും മ​ട​ക്കി​ന​ൽ​കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.

സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ൽ​ നി​ന്ന്​ ജി​ല്ല ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ലേ​ക്ക്​ അ​യ​ക്കു​ന്ന ക​ത്തി​ട​പാ​ടു​ക​ളും അ​പേ​ക്ഷ​ക​ളു​മൊ​ക്കെ തീ​ർ​പ്പാ​ക്കാ​നാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. ത​ല​സ്ഥാ​ന​ജി​ല്ല​യി​​ലേ​ക്കും എ​റ​ണാ​കു​ള​​ത്തേ​ക്കും പോ​സ്​​റ്റി​ങ്ങി​നാ​യി ന​ട​ക്കു​ന്ന വി​ല​പേ​ശ​ലാ​ണ് ജി​ല്ല ര​ജി​സ്​​ട്രാ​ർ​മാ​രു​ടെ നി​യ​മ​നം നീ​ളാ​ൻ കാ​ര​ണം. 

സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ലം​മാ​റ്റ​വും ന​ട​ക്കാ​താ​യ​തോ​ടെ സ്വ​ന്തം ജി​ല്ല​യി​ൽ ഒ​ഴി​വു​ണ്ടാ​യി​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ ജോ​ലി​നോ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ. വ​കു​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം അ​ർ​ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​തെ വി​ര​മി​ക്കേ​ണ്ടി​വ​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്.

Show Full Article
TAGS:sub registrar office kerala state kerala news malayalam news 
News Summary - Sub Registrar Office in Kerala State -Kerala News
Next Story