Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യം നീക്കാൻ...

മാലിന്യം നീക്കാൻ ആവശ്യപ്പെട്ട്​​ സബ്​ജഡ്​ജി മാർക്കറ്റിൽ കുത്തിയിരുന്നത്​ ആറു മണിക്കൂർ

text_fields
bookmark_border
മാലിന്യം നീക്കാൻ ആവശ്യപ്പെട്ട്​​ സബ്​ജഡ്​ജി മാർക്കറ്റിൽ കുത്തിയിരുന്നത്​ ആറു മണിക്കൂർ
cancel

​െകാച്ചി: കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ മാലിന്യം നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ മാർക്കറ്റിൽ കുത്തിയിരുന്ന്​ സബ്​ജഡ്​ജി​​​െൻറ പ്രതിഷേധം. ലീഗൽ സർവിസ്​ അതോറിറ്റി സെക്രട്ടറിയായ സബ്​ജഡ്​ജി​ എ.എം. ബഷീറാണ്​ ചൊവ്വാഴ്​ച എറണാകുളം മാർക്കറ്റിൽ ആറു മണിക്കൂർ കുത്തിയിരുന്ന്​ ​േകാർപറേഷൻ അധികൃതരെക്കൊണ്ട്​ മാലിന്യം മുഴുവൻ നീക്കം ചെയ്യിച്ചത്​. രാവിലെ 10ന്​ തുടങ്ങിയ പ്രതിഷേധം വൈകീട്ട്​ നാലിന്​​ അവസാനിച്ചു​. 

മാലിന്യം ​നീക്കിയ സ്​ഥലത്ത്​ ബ്ലീച്ചിങ്​ പൗഡറും മറ്റും ഇട്ടുള്ള ശുചീകരണവും ഉദ്​ഘാടനം ചെയ്​താണ്​ സബ്​ജഡ്​ജി മടങ്ങിയത്​. മാലിന്യം തള്ളുന്നത്​ മൂലമുള്ള പ്രശ്​നങ്ങൾ നിരീക്ഷിക്കാൻ പ്രദേശവാസികളും തൊഴിലാളികളും ഉൾപ്പെട്ട കമ്മിറ്റിയും രൂപവത്​കരിച്ചു. കമ്മിറ്റി എല്ലാ ചൊവ്വാഴ്​ചയും യോഗം ചേർന്ന്​ മാലിന്യ നീക്കവും വീഴ്​ചകളും വിലയിരുത്തും. 
പച്ചക്കറി മാർക്കറ്റിൽ വിൽപനക്ക്​ വരുന്ന പച്ചക്കറിയുടെ നിലവാരം പരിശോധിക്കാനാണ്​ ചൊവ്വാഴ്​ച ​രാവിലെ സബ്​ജഡ്​ജി​ ഭക്ഷ്യ സുരക്ഷാ വകുപ്പ്​ ഉദ്യോഗസ്​ഥർക്കൊപ്പം എത്തിയത്​. പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യമുണ്ടെന്നും പല കടകളും ഭക്ഷ്യ സു​രക്ഷാ വകുപ്പി​​​െൻറ ലൈസൻസി​ല്ലാതെയാണ്​ പ്രവർത്തിക്കുന്നതെന്നും പരാതികൾ ഉണ്ടായിരുന്നു. 

പരിശോധനയിൽ നിരവധി കടകൾക്ക്​ ലൈസൻസ്​ ഇല്ലെന്ന്​ ​കണ്ടെത്തി. കറിവേപ്പില, മല്ലിയില, കോവക്ക, തക്കാളി, കാബേജ്​ എന്നിവയുടെ സാംപിൾ പരിശോധനക്ക്​ ശേഖരിച്ചു. ഫുഡ്​ സേഫ്​റ്റി അസി.​ കമീഷണർ കെ.വി. ഷിബു, ഫുഡ്​ സേഫ്​റ്റി ഒാഫിസർ പി.ബി. ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ്​ സബ്​ജഡ്​ജിനൊപ്പം ഉണ്ടായിരുന്നത്​. 

കടകളി​ലെ പരിശോധനക്കുശേഷമാണ്​ സമീപത്ത്​ മലപോലെ കുന്നുകൂടിയ മാലിന്യം സബ്​ജഡ്​ജി​ കണ്ടത്​. ഇത്​ നീക്കാതെ പോകില്ലെന്ന്​ പറഞ്ഞ്​ ഒരു കസേരയും ഇട്ട്​ മാലിന്യത്തിനരികെതന്നെ അദ്ദേഹം ഇരിപ്പുറപ്പിച്ചു. പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉൾപ്പെടെ ഗുരുതര സാഹച​ര്യമാണ്​ ഇവിടെ നിലനിൽക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. 

വിവരമറിഞ്ഞ്​ ​െപാലീസും കോർപറേഷനിൽനിന്ന്​ ഹെൽത്ത്​ വിഭാഗം ഉദ്യോഗസ്​ഥരും എത്തി. മുഴുവൻ മാലിന്യവും നീക്കാതെ പോകില്ലെന്ന്​ സബ്​ജഡ്​ജി വ്യക്ത​മാക്കിയതോടെ വാഹനങ്ങൾ എത്തിച്ച്​ മാലിന്യം ​നീക്കിത്തുടങ്ങി. വൈകീട്ട്​ നാലോടെ 12 ലോഡ്​ മാലിന്യമാണ്​ നീക്കിയത്​. 

മാലിന്യനീക്കത്തിൽ വീഴ്​ച വരുത്തിയ നാല്​ ഉദ്യോഗസ്​ഥരോട്​ വിശദീകരണം​ തേടിയതായി മേയർ സൗമിനി ജയിൻ അറിയിച്ചു. കനത്ത മഴമൂലം തിങ്കളാഴ്​ച മാലിന്യനീക്കത്തിലുണ്ടായ കാലതാമസമാണ്​ കുന്നുകൂടാൻ ഇടയാക്കിയതെന്നാണ്​ ഉദ്യോഗസ്ഥരുടെ ​വിശദീകരണമെന്നും മേയർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjudgemalayalam newsKochi MarketKochi sub judge
News Summary - Sub Judge at Market for Clean Kerala-Kerala News
Next Story