ചായയെ ചൊല്ലി തർക്കം; ഇടപെട്ട എസ്.ഐക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: ടൗൺ പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള ഹോട്ടലിലെ തർക്കത്തിനു പിന്നാലെ എസ്.ഐ ഷാഫിക്ക് കുത്തേറ്റു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ സ്റ്റേഷന് സമീപത്തെ റംഗൂൺ ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ പ്രതി എടക്കാട് സ്വദേശി പ്രമോദ് ചായയുടെ ഗുണനിലവാരത്തെ ചൊല്ലി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന എസ്.ഐ ഷാഫി ഇടപെടുകയും ശബ്ദം കുറക്കാനും പുറത്തുപോകാനും പ്രമോദിനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രകോപിതനായ പ്രതി, എസ്.ഐ ചായ കുടിച്ച് പുറത്തിറങ്ങിയ സമയം പിന്നിലൂടെ എത്തി വയറിന് കുത്തുകയായിരുന്നു. റോഡിൽ വച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. പരിക്കേറ്റ എസ്.ഐയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് നേരെ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

